പത്മശ്രി റാബിയക്ക് സ്മാരകംസാമൂഹ്യ നീതി വകുപ്പ് സ്ഥലപരിശോധന നടത്തി
തിരൂരങ്ങാടി: സാക്ഷരതാ പ്രവർത്തകയും രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത അന്തരിച്ച കെ.വി. റാബിയക്ക് തിരൂരങ്ങാടിയിൽ സ്മാരകം നിർമ്മിക്കുന്നതിന് വേണ്ടി അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വേണ്ടി സാമൂഹ്യ നീതി വകുപ്പ് അധികൃതർ സ്ഥല പരിശോധന നടത്തി. തന്റെ അംഗപരിമിതികൾക്കുള്ളിൽ നിന്ന് സാക്ഷരതാ പ്രവർത്തനത്തിലൂടെയും സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും മാതൃക തീർത്ത് രാജ്യാന്തരങ്ങൾക്കപ്പുറം തിരൂരങ്ങാടിയുടെയും രാജ്യത്തിന്റെയും ഖ്യാതി ഉയർത്തിയ കെ.വി. റാബിയക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടായിരുന്നു. ദേശീയ യൂത്ത് അവാർഡ്, യു.എൻ. ഇന്റർ നാഷണൽ പുരസ്കാരം, സാക്ഷരതാ പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ മഹിളാ രത്നം അവാർഡ് തുടങ്ങി ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2022 ൽ രാജ്യം പത്മശ്രീയും നൽകി ആദരിച്ചു.2025 മെയ് നാലിനാണ് പത്മശ്രീ കെ.വി. റാബിയ അന്തരിച്ചത്.റാബിയയുടെ മരണശേഷം റാബിയ കൊളുത്തിയ ദീപം അണയാതിരിക്കുവാന...

