Wednesday, January 21

Tag: കേരള മുസ്ലിം ജമാഅത്ത്

കേരളയാത്ര: മുഅല്ലിം റാലി സംഘടിപ്പിച്ചു
Local news

കേരളയാത്ര: മുഅല്ലിം റാലി സംഘടിപ്പിച്ചു

തെയ്യാല: കേരള മുസ്ലിം ജമാഅത്തിന്റെ കേരളയാത്രയുടെ ഭാഗമായി എസ് ജെ എം തെയ്യാല റെയിഞ്ച് കമ്മിറ്റി കൊടിഞ്ഞി ഫാറൂഖ് നഗറിൽ മുഅല്ലിം റാലി സംഘടിപ്പിച്ചു. താനൂർ മേഖല സെക്രട്ടറി മുസ്തഫ സുഹ്‌രി, റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് മുജീബ് ജമലുല്ലൈലി, സെക്രട്ടറി അബ്ദുല്ലത്തീഫ് ഫാളിലി, ഫിനാൻസ് സെക്രട്ടറി അബ്ദുസ്സലാം സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. ജനുവരി 1 മുതൽ 16 വരെയാണ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് കേരളം യാത്ര നടക്കുന്നത്...
Other

എസ്‌വൈഎസ് വെളിമുക്ക് കേരള യാത്ര വിളംബര ബൈക്ക് റാലി നടത്തി

മുന്നിയൂർ: എസ്.വൈ.എസ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് കീഴിൽ കേരളയാത്രയുടെ ഭാഗമായി വിളംബര ബൈക്ക് റാലി നടത്തി.പാലക്കൽ നിന്നും ജമലുല്ലൈലി മഖാം സിയാറത്തോടെ പ്രയാണമാരംഭിച്ച് ആലുങ്ങൽ, കൂഫ, വെളിമുക്ക്, തലപ്പാറ, മുട്ടിച്ചിറ, UHനഗർ,MHനഗർ വഴി കളിയാട്ടമുക്കിൽ സമാപിച്ചു. കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി ശരീഫ് വെളിമുക്ക് സർക്കിൾ കമ്മിറ്റിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.വെളിമുക്ക് മുസ്ലിം ജമാഅത്ത് സെക്രട്ടറി അബ്ദുറഹ്മാൻ മുസ്ലിയാർ കൂഫ , ഇസ്ഹാഖ് സഖാഫി, റാഫി സഖാഫി, സയ്യിദ് സ്വാദിഖലി തുറാബ് തങ്ങൾ, മലിക് സഖാഫി,ശരീഫ് സഖാഫി ,മുഹമ്മദ് ശാഫി, മുഹമ്മദ് സ്വാബിർ ,മുഹമ്മദ് ശാമിൽ, തമീം റാസി എന്നിവർ സംബന്ധിച്ചു. യൂണിറ്റുകളിൽ നിന്ന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് പ്രവർത്തകർ പങ്കെടുത്തു....
Other

സ്കൂൾ നിയമങ്ങൾ ഭരണ ഘടനയെ ലംഘിക്കരുത്: എസ് വൈ എസ്

തിരൂരങ്ങാടി : കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ തകർക്കാത്ത രീതിയിലുള്ള ഇടപെടലുകൾ ഓരോ സമുദായത്തിൽ നിന്നും ഉണ്ടാവണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സുലൈമാൻ സഖാഫി മാളിയേക്കൽ പ്രസ്താവിച്ചു. പൗരന്മാർക്ക് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക് അവകാശമില്ല.നിയമങ്ങൾ നിർമ്മിക്കുമ്പോൾ ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങളെ ലംഘിച്ചുകൊണ്ടാവരുത്.എസ്  വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ ലോകം തിരുനബി പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊളപ്പുറത്ത്  നടന്ന സ്നേഹ ലോകം ക്യാമ്പിൽ സോൺ പ്രസിഡന്റ്‌ ഇദ്രീസ് സഖാഫി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസൻ കോയ അഹ്സനി മമ്പുറം ദുആക്ക് നേതൃത്വം നൽകി. സയ്യിദ് മുഹമ്മദ്‌ നദ്‌റാൻ ഖിറാഅത് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ഇ. മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം പതാക ഉയർത്തി. ഉദ്ഘാടന സെഷനിൽ എം നൗഫൽ സ്വാഗതവും എ സയീദ...
Culture

മുണ്ടക്കൈ ഉരുൾപൊട്ടൽ: പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട്ഖി കോടി രൂപ നൽകി

തിരുവനന്തപുരം : മുണ്ടക്കൈ ഉരുൾപൊട്ടൽ: കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയാണ് സെക്രട്ടേറിയറ്റിലെത്തി ചെക്ക് കൈമാറിയത്. എസ്‌വൈഎസ്, എസ്എസ്എഫ്, ഐസിഎഫ്, ആർഎസ്‌സി എന്നീ സംഘടനകളുടെ ഇടപെടൽ മാതൃകാപരമാണെന്ന് തുക കൈമാറിയ ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഖലീലുല്‍ ബുഖാരിക്കൊപ്പം സെക്രട്ടറിമാരായ എന്‍ അലി അബ്ദുല്ല, എ സൈഫുദ്ദീന്‍ ഹാജി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം എന്നിവരും ഉണ്ടായിരുന്നു....
error: Content is protected !!