കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു
ഹജ്ജ്: ഫ്‌ളൈറ്റ് ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു
2026 ഹജ്ജിന് കേരളത്തിൽ നിന്നും യാത്രയാകുന്ന ഹാജിമാർക്കായി കൊച്ചിൻ, കണ്ണൂർ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള ഫ്‌ളൈറ്റ് ഷെഡ്യുൾ പ്രസിദ്ധീകരിച്ചു. കൊച്ചിയിൽ നിന്നും ഫ്‌ളൈ നാസ് ആണ് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ നിന്നും കുറഞ്ഞ ദിവസത്തേക്കുള്ള ഹജ്ജ് യാത്ര ഒരുക്കുന്ന ഷോർട്ട് ഹജ്ജും കൊച്ചിയിൽ നിന്നുമാണ്. ആദ്യ സർവ്വീസ് കൊച്ചിയിൽ നിന്നും 2026വ ഏപ്രിൽ 30ന് ഉച്ചക്ക് 2.10ന് പുറപ്പെടും. മെയ് 19 ആണ് അവസാന സർവ്വീസ്. കൊച്ചിയിൽ നിന്നും ഷോർട്ട് ഹജ്ജിനായുള്ള ഫ്‌ളൈറ്റ് സർവ്വീസുകൾ മെയ് 17, 18, 19 തിയ്യതികളിലാണ്.കണ്ണൂർ എംബാർക്കേഷൻ പോയിന്റിൽ ഫ്‌ളൈഅദീൽ ആണ് സർവ്വീസ് നടത്തുന്നത്. 348 പേർക്ക് യാത്രയാകാവുന്ന മൊത്തം 13 സർവ്വീസുകളാണ് കണ്ണൂരിൽ നിന്നുള്ളത്. കണ്ണൂരിൽ നിന്നും ആദ്യ സർവ്വീസ് 2026 മെയ് 5ന രാത്രി 11.30നാണ്. അവസാന സർവ്വീസ് മെയ് 14-നാണ്.കാലിക്കറ്റ് എംബാർക്കേഷനിൽ നി...

