Tag: കൊടിഞ്ഞിയിൽ മോഷ്ടാവിനെ പിടികൂടി

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ
Crime

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ

തിരൂരങ്ങാടി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തിൽ കയ്യോടെ പൊക്കി. നന്നംബ്ര പാണ്ടിമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാൻ വന്നപ്പോൾ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം നൽകി. ഇത് ശ്രദ്ധയിൽ പെട്ടവർ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡിൽ വണ്ടി നിർത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോൾ , വണ്ടി നിർത്തി ഒരാൾ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളിൽ കാത്തു നിന്നു. രാത്ര...
error: Content is protected !!