Wednesday, September 17

Tag: കൊടിഞ്ഞി കാളംതിരുത്തി ബദൽ സ്കൂൾ

അടച്ചു പൂട്ടിയ സ്കൂൾ തുറന്നു നൽകാൻ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ച് കാളം തിരുത്തിയിലെ വിദ്യാർഥികൾ
Other

അടച്ചു പൂട്ടിയ സ്കൂൾ തുറന്നു നൽകാൻ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ച് കാളം തിരുത്തിയിലെ വിദ്യാർഥികൾ

തിരൂരങ്ങാടി : സർക്കാർ നിർത്തലാക്കിയ സ്കൂൾ തുറന്നു നൽകണമെന്ന് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ട് വിദ്യാർഥികൾ. കൊടിഞ്ഞി കാളം തിരുത്തി ബദൽ സ്കൂ‌ളിലെ വിദ്യാർഥികളായ മുഹമ്മദ് റയ്യാനും ഫിറോസ് റഹ്‌മാനുമാണ് മന്ത്രി വി.ശിവൻകുട്ടിയെ തിരുവനന്തപുരത്ത് പോയി കണ്ട് ആവശ്യം ഉന്നയിച്ചത്. കാബിനറ്റിൽ വയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഏതാനും ബദൽ സ്‌കൂളുകൾ മാത്രം നിലനിർത്തി മറ്റു ബദൽ വിദ്യാലയങ്ങളെല്ലാം പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നാണ് നന്നമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന കാളംതിരുത്തി ബദൽ വിദ്യാലയവും പൂട്ടിയത്. ജില്ലയിൽ സ്വന്തമായി സ്‌ഥലവും കെട്ടിടവുമുള്ള ബദൽ വിദ്യാലയ ങ്ങളിലൊന്നാണ് കാളംതിരുത്തിയിലേത്. ഇവിടെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണ് പഠിച്ചിരുന്നത്. 80 സെന്റ് സ്‌ഥലവും കെട്ടിട സൗക ര്യവുമുണ്ട്. നേരത്തെ യുഡിഎഫ് സർക്കാർ എൽപി സ്‌കുളായി പ്രഖ്യാപിച്ചതുമായിരുന്നു....
error: Content is protected !!