Tag: കൊടിഞ്ഞി ചകിരിമില്ലിൽ തീപിടുത്തം

കൊടിഞ്ഞിയിൽ തീപിടുത്തം, രക്ഷാപ്രവർത്തനത്തിനിടെ 2 പേർക്ക് ഷോക്കേറ്റു
Accident

കൊടിഞ്ഞിയിൽ തീപിടുത്തം, രക്ഷാപ്രവർത്തനത്തിനിടെ 2 പേർക്ക് ഷോക്കേറ്റു

കൊടിഞ്ഞി : ചെറുപ്പാറയിൽ ചകിരിമില്ലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 2 പേർക്ക് ഷോക്കേറ്റു. ഫയർ ഫോഴ്സിനും മറ്റും രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ വലിയ ലൈറ്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദൈഫ്, കടുവള്ളൂർ സ്വദേശി പൂവാട്ട് പള്ളിക്കൽ റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ യാണ് സംഭവം. ചകിരി മില്ലിലെ തീ അണച്ചു. രാത്രി 8 നാണ് തീപിടുത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയിരുന്നു....
Breaking news

കൊടിഞ്ഞി ചകിരിമില്ലിൽ വൻ തീപിടിത്തം

തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരിമില്ലിൽ വൻ തീപിടിത്തം. ഇന്ന് രാത്രി 8 നാണ് സംഭവം. ചകിരിമില്ലിന് പുറത്ത് കൂട്ടിയിട്ട ചകിരി നാരുകൾക്കാണ് തീ പിടിച്ചത്. കയറ്റി അയക്കാനായി കുന്നുപോലെ കൂട്ടിയിട്ടതാണ്. തിരൂർ, താനൂർ എന്നിവിടങ്ങളിൽ നിന്നായി 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തി. ഒരു മണിക്കൂറിന് ശേഷം തീ അണച്ചു. ഉള്ളിൽ തീ പുകഞ്ഞു കൊണ്ടിരുന്നതിനാൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇളക്കി മാറ്റി തീ അണച്ചു. കടുവള്ളൂരിലെ പി സി മുഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് മില്ല്....
error: Content is protected !!