റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറയുന്നതിനിടെ ജനപ്രതിനിധിയും നാട്ടുകാരും തമ്മിൽ വാക്കേറ്റം
തിരൂരങ്ങാടി : റോഡ് തകർന്നത് സംബന്ധിച്ച് പരാതി പറഞ്ഞ നാട്ടുകാരും ജനപ്രതിനിധികളും തമ്മിൽ വാക്കേറ്റം. കൊടിഞ്ഞി തിരുത്തിയിലാണ് സംഭവം. വലിയ ലോറിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനാൽ റോഡ് തകരുന്നതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഒരു വിഭാഗം നാട്ടുകാരും, പ്രദേശത്തുകാരൻ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചുവും തമ്മിലാണ് വാക്കേറ്റം ഉണ്ടായത്. വർഷങ്ങൾക്ക് മുമ്പ് തോട്ടിലെ മണ്ണ് നീക്കം ചെയ്ത് തിരുത്തിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സൂക്ഷിച്ചിരുന്നു. ഇവ കൊണ്ടു പോകുന്നതിന് കലക്റ്ററുടെ അനുമതി ലഭിച്ചതിനെ തുടർന്ന് ലോറിയിൽ ഇവ നീക്കം ചെയ്ത് തുടങ്ങിയിരുന്നു. വലിയ ലോറിയിൽ മണ്ണ് കൊണ്ടുപോകുന്നത് കാരണം റോഡ് തകരുന്നത് ഒരു വിഭാഗം നാട്ടുകാർ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ പെടുത്തി. തിരുത്തി സ്കൂളിൽ സാക്ഷരത മിഷൻ നടത്തുന്ന മികവ് പരീക്ഷ ഉദ്ഘാടനം ചെയ്തു മടങ്ങുകയായിരുന്ന ബ്ലോക്ക...