കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു
തിരൂരങ്ങാടി ,: കൊടിഞ്ഞിയിലെ പൗരപ്രമുഖനും,കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടും,നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി മുഹമ്മദ് ഹാജി (95) അന്തരിച്ചു.മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ലാ സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂൾ പ്രസിഡണ്ട്, എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്രസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഭാര്യമാർ: ആയിഷുമ്മ അമ്പലശേരി. പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ.മക്കൾ: മൊയ്തീൻ, അബ്ദുൽനാസർ, ഹ...