Tuesday, September 16

Tag: കോട്ടക്കൽ വനിതാ പോളി ടെക്നിക്

കോട്ടക്കല്‍ പോളിയില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പദ്ധതിക്ക് തുടക്കമായി
Education

കോട്ടക്കല്‍ പോളിയില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് പദ്ധതിക്ക് തുടക്കമായി

കോട്ടക്കൽ : പഠനത്തോടൊപ്പം വരുമാനമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഇന്‍ഡസ്ട്രി ഓണ്‍ ക്യാംപസ് (ഐഒസി) കോട്ടക്കല്‍ ഗവ. പോളിടെക്നിക് കോളേജില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദായകരാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കഴിവ് പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളുടെ മികച്ച ആശയങ്ങള്‍ക്കൊപ്പം സര്‍ക്കാരുണ്ട്. ഇത്തരം ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി യങ്ങ് ഇന്നവേറ്റേഴ്സ് പദ്ധതി വഴി അഞ്ച് ലക്ഷം മുതല്‍ 25 ലക്ഷം വരെ സര്‍ക്കാര്‍ സഹായം നല്‍കിവരുന്നുണ്ട്. സ്റ്റാര്‍ടപ് മിഷന്റെ പിന്തുണയും വിദ്യാര്‍ഥി സംരംഭകര്‍ക്ക് ഉറപ്പ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ.പി.എ മജീദ് ...
error: Content is protected !!