യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ കോട്ടക്കൽ സ്വദേശി ഒമാനില്‍ മരിച്ചു
ഒമാൻ : യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതം മൂലം കോട്ടക്കൽ സ്വദേശി ഒമാനില്‍ മരണപ്പെട്ടു.കോട്ടക്കല്‍ പുത്തൂർ സ്വദേശി വലിയപറമ്പ് കുന്നക്കാടൻ മൊയ്തീൻ മകൻ കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് മരിച്ചത്. ഷാർജയിലെ ഗസയില്‍ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു അബ്ദുല്‍ സലാം. ഭാര്യ: ഖയറുനീസ, മകൻ: ഇർഷാദ്, മകള്‍: ഇഷാന, സഹോദരങ്ങള്‍: ബാവ, ജാഫര്‍.. മസ്കത്തിലെ കിംസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം തുടർനടപടികള്‍ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു....

