Sunday, August 17

Tag: കോഴിച്ചെന

120 കുപ്പി മദ്യവുമായി കോഴിച്ചെന സ്വദേശി പിടിയിൽ
Crime

120 കുപ്പി മദ്യവുമായി കോഴിച്ചെന സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : അനധികൃത വില്പനക്കിടെ 120 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോഴിച്ചെന സ്വദേശി കിഴക്കേ പുരക്കൽ അനിൽകുമാർ (43) ആണ് പിടിയിലായത്. ഇയാളുടെ ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അരുൺ ആർ യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, രാമചന്ദ്രൻ, സ്മിതേഷ്,സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, വിബീഷ്,രഞ്ജിത്ത് എന്നിവർ ചേർന്ന് കാര്യാട് പാലത്തിന്റെ അടുത്തുനിന്നും അറസ്റ്റ് ചെയ്തു. അയാളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ ഉള്ള ഓട്ടോയും കസ്റ്റഡിയിൽ എടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസ് അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനൂർ ഡിവൈഎസ്പി.വി. വി.ബെന്നിയുടെ മേൽനോട്ടത്തിൽ ഇയാളെ മദ്യം സഹിതം പിടികൂടാൻ സാധിച്ചത്. ഇയാൾക്ക് മുൻപ് തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലും കൽപകഞ്ചേരി പോലീസ് സ്റ്റേഷനിലും മദ്യ വില്പനയ്ക്ക് കേസുകൾ നിലവിൽ ഉണ്ട...
Crime

ചെട്ടിയാംകിണറിൽ യുവതിയും പിഞ്ചുമക്കളും മരിച്ച നിലയിൽ

കോഴിച്ചെന : ഉമ്മയെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കോഴിച്ചെന നാക്കുന്നത്ത് (പാങ്ങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫ്‌വ (26), മക്കളായ ഫാത്തിമ മർസീഹ (4), മറിയം (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. മക്കളെ ഒരു മുറിയിൽ മരിച്ച നിലയിലും സഫ്വയെ മറ്റൊരു മുറിയിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തതാകുമെന്നാണ് നിഗമനം. വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്. കല്പകഞ്ചേരി പോലീസ് സംഭവസ്ഥലത്ത് എത്തി....
error: Content is protected !!