ഫാത്തിമത്ത് അബീറയുടെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ശ്രദ്ധേയമാവുന്നു
ദക്ഷിണ കന്നഡ (ഉപ്പിനങ്ങാടി): ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി ഹലേഗെറ്റ് സ്വദേശിനി ഫാത്തിമത്ത് അബീറയുടെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ശ്രദ്ധേയമാവുന്നു. ഒരു വര്‍ഷം സമയമെടുത്താണ് പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും തന്റെ കൈകൊണ്ട് എഴുതി തീര്‍ത്തത്. മീത്തബൈല്‍ ദാറുല്‍ ഉലൂം ശരീഅഃ കോളേജില്‍ ഫളീല ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമത്ത് അബീറ. കെട്ടിലും മട്ടിലും പ്രിന്റഡ് കോപ്പിയേക്കാളും മികവ് പുര്‍ത്തുന്നതാണ് ഈ കയ്യെഴുത്ത് പ്രതി. കെമ്മാറ ശംസുല്‍ ഉലമാ ശരീഅ കോളേജില്‍ ഫാളില കോഴ്സില്‍ പഠിക്കുമ്പോഴാണ് ഈ മനോഹര ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതി ഫാത്തിമ അബീറ തയ്യാറാക്കിയത്. ഫാളില പരീക്ഷയില്‍ 1000ല്‍ 955 മാര്‍ക്ക് വാങ്ങിയ ഫാത്തിമ അബീറ പഠനത്തിലും മിടുക്കിയാണ്. ഉപ്പിനങ്ങാടി ഹലേഗെറ്റ് ഹൈദറിന്റെയും ഉമൈബയുടെയും മകളാണ്. മദ്റസ പത്താം ക്ലാസ് വരെ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഫാളില കോഴ്സില്‍ ചേര്‍ന്ന് പഠിച്ചത്. സമസ്ത കേര...

