Sunday, December 21

Tag: ഗൂഡല്ലൂർ അപകടം

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്
Accident, Breaking news

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് അടുത്ത് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന്  ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന്  നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9.30 മണിയോടെയാണ് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ  ബസ് റോഡിൽ മറിയുകയായിരുന്നു. ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.  പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല. കക്കാട് സ്വദേശി കാരാടൻ അസീസിൻ്റെ മകൻ ജംഷീറലി 21, കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ 25, എന്നിവരെയും മറ്റു രണ്ട് പേരെയും  ഗൂഡല്ലൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കക്കാട് സ്വദേശി അബ്ബാസിന്റെ മകൻ ജെഫിൻ ഷാൻ 18, കൂ...
error: Content is protected !!