Wednesday, October 22

Tag: ഗൾഫിൽ മരിച്ചു

തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി
Obituary

തെന്നല സ്വദേശി സൗദിയിൽ നിര്യാതനായി

തിരുരങ്ങാടി: തെന്നല ചെമ്മേരിപ്പാറ സ്വദേശി സൗദിയിൽ നിര്യാതനായി. ചെമ്മേരിപ്പാറ അയ്യം പറമ്പിൽ അവറു ഹാജിയുടെ മകൻ സിദ്ധീഖ് (52)ആണ് മരിച്ചത്. സൗദിയിലെ അൽ മലാസിൽ ഇന്നലെ രാവിലേ പത്ത് മണിയോടെ ഹൃദയാഘാതം മൂലമായിരുന്നു മരണം. മയ്യിത്ത് സൗദിയിൽ തന്നെ കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മാതാവ്: ബിരിയക്കുട്ടിഭാര്യ: റംല, മക്കൾ: ഷമ്മാസ്, ഷമീർ, ഹഫ്‌സത്, ഷബ്‌ന,സഹോദരൻ:അഷ്‌റഫ്‌...
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Gulf, Obituary

മസ്തിഷ്‌കാഘാതം: കൊടിഞ്ഞി സ്വദേശി അൽ ഖർജിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ (പാങ്ങാട്ട്) മുഹമ്മദ് കുട്ടിയുടെ മകൻ ചീർപ്പിങ്ങലിൽ താമസക്കാരനുമായ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി. ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽ ഖർജിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്3 മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്. മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സൽ‍മ , മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്.സുഹറ, സൈനബ....
Gulf, Obituary

മുന്നിയൂർ സ്വദേശി സഊദിയിൽ നിര്യാതനായി

തിരൂരങ്ങാടി : വെളിമുക്ക് കൂഫയിലെ കണ്ണൻതൊടി ഊർപ്പാട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ യു. ജഅ്ഫർ ( 46 ) സഊദിയിൽ നിര്യാതനായി. തബൂക്കിനടുത്ത് ദുബയിൽ കടയിൽ ജോലിക്കാരനായിരുന്നുഉമ്മ : ഫാത്തിമ.ഭാര്യ :നജീബ, മക്കൾ : തമീം അഹ്‌മദ്‌, ബഹ്ജ, സൽവ .സഹോദരങ്ങൾ :മുസ്തഫ, അബ്ദുർറഹ്മാൻ,ആതിഖമയ്യിത്ത് അവിടെ തന്നെ മറവ് ചെയ്യും.
error: Content is protected !!