Wednesday, December 17

Tag: ഗൾഫ് മരണം

നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു
Obituary

നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശിയായ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു

കരിപ്പൂർ: ബഹ്റൈനിൽനിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ പുത്തനത്താണി സ്വദേശി യായ യുവാവ് വിമാനത്തിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പുത്തനത്താണി സ്വദേശി നയ്യത്തൂർ മുഹമ്മദിന്റെ മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമനത്തിൽ വെച്ചാണ് സംഭവം. വിമനത്തിൽ വെച്ച് അഫ്സലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനം കോഴിക്കോട് വിമാനത്താവളത്തിലിറക്കിയ ശേഷം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ട് മാസം മുമ്പാണ് അഫ്സൽ ബഹ്റൈനിലെത്തിയത്. കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് അഫ്സലിന് പനി ബാധിച്ചിരുന്നു. ശേഷം സ്വകാര്യം ക്ലിനിക്കിൽ പരിശോധന നടത്തുകയും ചെയ്തു. ആരോഗ്യത്തിൽ വലിയ പുരോഗതി കാണാത്തതിനെ തുടർന്ന് നാട്ടിലേക്ക് ചികിത്സക്കായാണ് പോയത്. മാതാവ്: ആമിന. സഹോദരിമാർ: ഹാ...
error: Content is protected !!