സൗദിയിൽ വണ്ടിയിടിച്ച് മൂന്നിയൂർ സ്വദേശി മരിച്ചു
മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു
തിരൂരങ്ങാടി: മൂന്നിയൂർ സ്വദേശിസഊദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയൂർ ചിനക്കലിലെ പരേതനായ എരണിക്കൽ അലവിഹാജിയുടെ മകൻ നൗഫൽ (42) ആണ് മരിച്ചത്. റെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരനായിരുന്നു. ജിസാനിലെ ദർബിൽ ഉണ്ടായ വാഹനാ പകടത്തിലാണ് മരിച്ചത്. ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം നടന്നു പോകുമ്പോൾ വണ്ടി ഇടിക്കുകയായിരുന്നു. സജീവ ഐസിഎഫ് പ്രവർത്തകനായിരുന്നു.മാതാവ്: കദീസകുട്ടി ഭാര്യ : നുസൈബ . മക്കൾ : നബീഹ് , ലുബാന സഹോദരങ്ങൾ: മുസ്‌തഫ ,ലത്തീഫ് , ജംശീദ്, ഫാത്തിമാബി ,അസ്മാബി, മറിയാമു....

