പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം
പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...