യുവതി മക്കളെ കൊന്ന് ജീവനൊടുക്കിയ സംഭവം; പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന
കോഴിച്ചെന: മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം കുടുംബ പ്രശ്നങ്ങൾ മൂലമെന്ന് സൂചന. ചെട്ടിയാംകിണർ നാക്കുന്നത്ത് (പാങാട്ട്) റാഷിദ് അലിയുടെ ഭാര്യ സഫുവ (27) യാണ് ജീവനൊടുക്കിയത്. മക്കളായ ഫാത്തിമ മര്‍ഷീന (4), മറിയം (ഒരു വയസ്സ്) എന്നിവരെ കൊന്ന ശേഷം കിടപ്പുമുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. മരണത്തിന് പിന്നില്‍ കുടുംബ പ്രശ്നങ്ങളാണ് എന്നാണ് പ്രാഥമികവിവരം. ഇന്ന് രാവിലെ ആണ് സംഭവം. സഫുവയും മക്കളും കിടന്നിരുന്ന മുറിയുടെ വാതിലില്‍ തട്ടി വിളിച്ചിട്ടും അനക്കം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചു അകത്തു കയറിയപ്പോഴാണ് സഫുവയെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മക്കളായ ഒരു വയസ്സുള്ള മറിയം, നാലുവയസ്സുകാരി ഫാത്തിമ മര്‍ഷീഹ എന്നിവര്‍ കട്ടിലിലും മരിച്ച നിലയില്‍ കിടക്കുകയായിരുന്നു. മക്കളെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ശേഷം സഫുവയും അതേ ഷാളില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് ...