കരിപ്പൂരിൽ 3 കോടിയുടെ സ്വർണം പിടികൂടി; കടത്തിന് പല വഴികൾ
കരിപ്പൂരിൽ വൻ സ്വർണവേട്ട.ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി കരിപ്പൂർ വിമാനത്താവളം വഴി കമ്പ്യൂട്ടർ പ്രിന്ററിനുള്ളിലും വിമാനത്തിന്റെ ശുചിമുറിയിലെ വേസ്റ്റ്ബിന്നിനുള്ളിലും ന്യൂട്ടല്ല സ്പ്രെഡ് ജാറിനുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന 5 കിലോഗ്രാമോളം സ്വർണം അഞ്ചു വിത്യുസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. 11.01.2023ൽ എയർ അറേബ്യ വിമാനത്തിൽ ജിദ്ദയിൽ നിന്നുo ഷാർജ വഴി വന്ന മലപ്പുറം ആതവനാട് സ്വദേശി പൊട്ടങ്ങൽ ഹംസ മകൻ അബ്ദുൽ ആശിഖ് (29) കൊണ്ടുവന്ന കമ്പ്യൂട്ടർ പ്രിൻറർ സംശയത്തേതുടർന്ന് എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചുവെക്കുകയുണ്ടായി .ആശിഖ് കൊണ്ടുവന്ന ബാഗ്ഗെജിന്റെ Xray പരിശോധനയിൽ അതിലുണ്ടായിരുന്ന പ്രിന്റ്റിന്റെ ഇമേജിൽ സംശയം തോന്നിയതിനാൽ അത് വിശദമായി പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടപ്പോൾ അത് തന്റെ ...