Monday, January 26

Tag: ജിഫ്‌രി മുത്തുക്കോയ തങ്ങൾ

ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയൻ സമസ്ത നൂറാം വാർഷിക പ്രചാരണ ക്യാമ്പയിൻ സമാപിച്ചു
Other

ദാറുൽ ഹുദാ സ്റ്റുഡന്റ്‌സ് യൂണിയൻ സമസ്ത നൂറാം വാർഷിക പ്രചാരണ ക്യാമ്പയിൻ സമാപിച്ചു

തുറാഥ്' സമസ്ത ക്യാമ്പ യിന്‍ സമാപിച്ചു തിരൂരങ്ങാടി (ഹിദായ നഗര്‍): സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) ഡിസംബര്‍ ഏഴ് മുതല്‍ ഒരു മാസത്തോളം സംഘടിപ്പിച്ച 'തുറാഥ്' ക്യാമ്പയിന്‍ സമാപിച്ചു. വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട് അധ്യക്ഷനായി. റഫീഖ് സകരിയ്യ ഫൈസി മുഖ്യപ്രഭാഷണം നടത്തി.പാരമ്പര്യവഴിയെ ശതാബ്ദിക്കാലം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ക്യാമ്പയിനിന്റെ ഭാഗമായി ദാറുല്‍ഹുദായുടെ സഹസ്ഥാപനങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു.   കെ.എം സൈദലവി ഹാജി പുലിക്കോട്, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി,  കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, പി. അബ്ദുശ്ശക്കൂര്‍ ഹുദവി, അബ്ദുല്‍ വഹാബ് ഹുദവി, ശുഐബ് ...
Other

സമസ്ത നൂറാം വാർഷികം:എസ് കെ എം എം എ സംസ്ഥാന പ്രതിനിധി സമ്മേളനം   30 ന് തിരൂരിൽ

ചേളാരി. 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസറഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം സമസ്ത കേരള മദ്രസ്സ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഡിസംബർ 30 ന് തിരൂരിൽ പ്രതിനിധി സമ്മേളനം നടത്തും. റെയിഞ്ച് ഭാരവാഹികൾ, ജില്ലാ, സംസ്ഥാന കൗൺസിൽ അംഗങ്ങൾ എന്നിവരങ്ങുന്ന രണ്ടായിരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച് 28 ന് മംഗലാപുരത്ത് സമാപ്പിക്കുന്ന സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നയിക്കുന്ന സമസ്ത ശതാബ്ദി യാത്രക്ക് ജില്ലാ തലങ്ങളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ അതാത് ജില്ലകളിലെ മദ്രസ്സ മാനേജ്മെൻ്റ് കമ്മിറ്റികൾ പങ്കെടുക്കും. കോഴിക്കോട് സമസ്ത ഓഫീസിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം സമസ്ത സെക്രട്ടറി കെ ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്...
Other

സമസ്തയും ലീഗും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഇരു സംഘടനയിലെയും നേതാക്കളെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു

മലപ്പുറം : സമസ്ത നൂറാം വാർഷിക സമ്മേളനം വിജയിപ്പിക്കുന്നതിനും മറ്റു സംഘടന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും താഴെ പറയുന്നവർ അംഗങ്ങളായി ഒരു സമിതിയെ തിരഞ്ഞെടുത്തതായി സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. രണ്ട് തങ്ങൾമാർക്കും പുറമേ എംടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മൂസക്കുട്ടി ഹസ്രത്ത്, സൈനുൽ ആബിദീൻ സഫാരി, അബ്ദു സമദ് പൂക്കോട്ടൂർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരാണ് മറ്റു അംഗങ്ങൾ. സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ഇന്ന് മലപ്പുറത്ത് ചേർന്ന കൂടിക്കാഴ്ചയിലാണ് തീരുമാനിച്ചത്. പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ചർച്ചയിൽ പങ്കെടുത്തു....
error: Content is protected !!