Sunday, December 7

Tag: ജില്ലാ പഞ്ചായത്ത്

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍
Politics

തദ്ദേശ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് മത്സരിക്കുന്നത് 126 സ്ഥാനാര്‍ത്ഥികള്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രികള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസം (തിങ്കള്‍) അവസാനിച്ചതോടെ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറായി. വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും സ്വതന്ത്ര സ്ഥാനാര്‍ഥികളായും 126 പേരാണ് ഇത്തവണ മത്സര രംഗത്തുള്ളത്. വനിതാ സ്ഥാനാര്‍ഥികളായി 55 പേരും 71 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്ത് തേഞ്ഞിപ്പലം ഡിവിഷനിലാണ് ഇത്തവണ കൂടുതല്‍ സ്ഥാനാര്‍ഥികള്‍. ഇവിടെ എട്ടു പേരാണ് മത്സര രംഗത്തുള്ളത്. ചങ്ങരംകുളം ഡിവിഷനില്‍ ഏഴ് പേരും, പൊന്മുണ്ടം ഡിവിഷനില്‍ ആറു സ്ഥാനാര്‍ത്ഥികളും തൃക്കലങ്ങോട്, വേങ്ങര, നന്നമ്പ്ര ഡിവിഷനുകളില്‍ അഞ്ചു സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ഒന്‍പത് ഡിവിഷനുകളില്‍ നാല് സ്ഥാനാര്‍ത്ഥികള്‍ വീതവും 18 ഡിവിഷനുകളില്‍ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ വീതവുമാണ് മത്സര രംഗത്തുള്ളത്. പേര്,...
Politics

ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ പോര് യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു. യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറി യും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥി യായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക...
Politics

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളെയും ഉപവരണാധികാരികളെയും തീരുമാനിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയിലെ വരണാധികാരികളും ഉപവരണാധികാരികളും തദ്ദേശ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി മലപ്പുറം ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകള്‍, 12 നഗരസഭകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വരണാധികാരികളെയും ഉപവരണാധികാരികളെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടത് വരണാധികാരിയുടെയോ ഉപവരണാധികാരിയുടെയോ മുന്‍പാകെയാണ്. ജില്ലാ പഞ്ചായത്ത് തെരഞ്ഞടുപ്പിന്റെ വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദും ഉപവരണാധികാരി എ.ഡി.എം. എന്‍.എം. മെഹറലിയുമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. ബ്ലോക്ക് പഞ്ചായത്തുകളിലെ ഉപവരണാധികാരികള്‍ ബി.ഡി.ഒ.മാരും ഗ്രാമപഞ്ചായത്തിലെ ഉപവരണാധികാരി പഞ്ചായത്ത് സെക്രട്ടറിമാര...
Local news

വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻവി മൂസക്കുട്ടി , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത്ര ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വികെ ഷമീന, മെമ്പർമാരായ മുസ്തഫ നടുത്തൊടി, മുഹമ്മദ് കുട്ടി നടുത്തൊടി, റൈഹാനത്ത് അമ്പരക്കൽ, ധന്യ ദാസ്, പ്രസന്നകുമാരി, മുഹമ്മദ് സ്വാലിഹ് ഇപി, എന്നവരും മെഡിക്കൽ ഓഫീസർ നിർവഹണം നടത്തുന്ന പദ്ധതിയിൽ എഫ് എച്ച് സി ക്ലർക്ക് ശ്രീജയും പങ്കെടുത്തു. ജില്ലാ പഞ്ചായത്തുമായുള്ള സംയുക്ത പദ്ധതിക്ക് 7 ലക്ഷം രൂപയാണ് വകയിരുത്തി പഞ്ചായത്തിലെ 2300 ഇൽ അധികം ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തിയത്...
Malappuram

ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ പദ്ധതി നടപ്പിലാക്കും

മലപ്പുറം : ജില്ലയില്‍ സമ്പൂര്‍ണ്ണ പത്താം തരം തുല്യതാ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുവാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ. റഫീഖയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മലപ്പുറം ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സ്‌കൂള്‍ പി.ടി.എകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ ഇതിനായി കര്‍മ്മ പരിപാടികള്‍ തയ്യാറാക്കും.മികച്ച വിജയം നേടിയ പഠിതാക്കളെയും , സേവനം പൂര്‍ത്തിയാക്കി വിരമിച്ച പ്രേരക്മാരെയും സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന വാര്‍ഷികത്തില്‍ ആദരിക്കും. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന ഇ. മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെ തെരഞ്ഞെടുത്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിര സമിതി അദ്ധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്.ബിജു, അംഗങ്ങളായ കെ.ടി. അഷ്‌റഫ്, സമീറ പുളിക്കല്‍, ഡപ്യൂട...
Malappuram

ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി

മലപ്പുറം : കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകുന്ന 215 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.     നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിള വർദ്ധനവും ഉൾപ്പാദന വർദ്ധനവും ലക്ഷ്യം വെച്ചു കൊണ്ട ഉല്‍പാദന മേഖലക്കായി 22,58,84,887,  രൂപയും     സേവന മേഖലക്കായി 87,63,48,938, അടിസ്ഥാന സൗകര്യ വികസനത്തിനായി 31,69,34,817 രൂപയും  സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ ആകെ 1204 പ്രൊജക്ടുകള്‍ക്കായി 215,53,66,271 രൂപയുടെ പദ്ധതികൾക്കാണ്  ജില്ലാ ആ സമിതി ആംഗീകാരം നൽകിയത്.      വനിതകളുടെ ക്ഷേമത്തിനും വികസനത്തിനുമായി  75,69000, ബാല സൗഹൃദ ജില്ലാ പദ്ധതികൾക്കായി 64, 33000, വയോജനങ്ങൾക്കായി 1,49,00000, ഭിന്ന ശേഷി സൗഹൃദ ജില്ലക്കായി 1,13,00000, പാലിയേറ്റിവ് പദ്ധതികൾക്കായി ...
Politics

ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ്: യുഡിഎഫ് നിലനിർത്തി

മലപ്പുറം ജില്ല പഞ്ചായത്ത് ആതവനാട് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പിൽ യു ഡി എഫ് വിജയിച്ചു. മുസ്ലിം ലീഗിലെ ബഷീർ രണ്ടത്താണി 9026 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു ഡി എഫ് അംഗമായിരുന്ന ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. വോട്ട് നില:ബഷീർ രണ്ടത്താണി - യു ഡി എഫ്-20247കെ. പി കരീം- എൽ ഡി എഫ് -11221അഷ്‌റഫ്‌ പുത്തനത്താണി- എസ് ഡി പി ഐ -2499വിജയകുമാർ കാടാമ്പുഴ- എൻ ഡി എ -2111 ലീഡ് =9026...
error: Content is protected !!