ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കും : ജില്ലാ കളക്ടര്‍
മലപ്പുറം : ആധാര്‍ സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ വി.ആര്‍. വിനോദ്. ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുള്ള, അബ്ദുസമദ് സമദാനി എം.പിയുടെ പ്രതിനിധിയായ ഇബ്രാഹിം മുതൂര്‍ എന്നിവരാണ് പ്രശ്‌നം ഉന്നയിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ ആധാര്‍ സേവനം നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടെന്നും ഇക്കാര്യം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. ആധാര്‍ സോഫ്‌റ്റ്വെയറുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിക്കാതെ അക്ഷയ സംരംഭകരെയും പൊതുജനങ്ങളെയും ജില്ലാ ആധാര്‍ അഡ്മിന്‍ ബുദ്ധിമുട്ടിക്കുന്നതായും വികസനസമിതി യോഗത്തില്‍ പരാതി ഉയര്‍ന്നു.
കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍ ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഡ്രൈനേജ് നിര്‍മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി പി. ഉബൈദുള്ള എം.എല്‍.എയുടെ ചോദ്യ...

