ചെമ്മാട് ഹജൂർ കച്ചേരി റോഡ് നന്നാക്കാൻ 10 ലക്ഷത്തിന് ഭരണാനുമതി
തിരൂരങ്ങാടി: ഹജൂർ കച്ചേരിയിൽ സംസ്ഥാന പുരാവസ്തു വകുപ്പ് ആരംഭിക്കുന്ന ജില്ലാ പൈതൃക മ്യൂസിയത്തിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടിയായി.
റോഡ് വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാത്ത വിധം അത്യധികം ശോചനീയാവസ്ഥയിലായിരുന്നു.പോലീസ് സ്റ്റേഷൻ, സബ്ട്രഷറി, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലേക്കും മറ്റുമായി ദിനംപ്രതി നൂറുകണക്കിന് ആളുകൾ ഉപയോഗിച്ചു വന്നിരുന്ന ഈ റോഡ് റിപ്പയർ ചെയ്തു സഞ്ചാരയോഗ്യമാക്കാൻ ഡിവിഷൻ കൗണ്സിലർ ആയ അഹമ്മദ് കുട്ടി കക്കടവത്ത് മരാമത്ത് വകുപ്പിന് പരാതി നനൽകിയിരുന്നു. തിരൂരങ്ങാടി നഗരസഭയോട് പുരാവസ്തു വകുപ്പ് മന്ത്രിയുടെ ഓഫിസ് തന്നെ നേരിട്ടു കത്തെഴുതിയിരുന്നു. എന്നാൽ റോഡ് നിലനിൽക്കുന്ന ഭൂമി റവന്യുവകുപ്പിൻ്റെ ഉടമസ്ഥതയിലുള്ളതിനാൽ ഈ റോഡിന് നഗരസഭയുടെ ഫണ്ട് വകയിരുത്താൻ കഴിയില്ലെന്ന് നഗരസഭ കഴിഞ്ഞ ദിവസം രേഖാമൂലം തുറമുഖ പുരാവസ്തു മന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു. ഡിവിഷൻ കൗണ്സിലർ അഹമ്മദ് കുട്ടി കക്കടവത്ത...