അന്ന് ജ്വല്ലറി ഉടമ; പിന്നെ അതിദാരിദ്ര്യ കയത്തിൽ; സർക്കാരിന്റെ കൈത്താങ്ങിൽ ജീവിതം തിരിച്ചുപിടിച്ച 65-കാരൻ
മലപ്പുറം : "രണ്ടു നാലു ദിനം കൊണ്ടൊരുത്തനെതണ്ടിലേറ്റി നടത്തുന്നതും ഭവാൻ"
എന്ന പൂന്താനം വരികളുടെ വേദനാജനകമായ അനുഭവസാക്ഷ്യമായിരുന്നു തിരുന്നാവായ നെല്ലോട്ടുപറമ്പിൽ 65-കാരനായ ഉണ്ണിക്കൃഷ്ണന് ജീവിതം.
ഒരു നാൾ പ്രവാസി, പിന്നെ ജ്വല്ലറി ഉടമ; അവിടെ നിന്നും ഒന്നുമില്ലായ്മയുടെ അഗാധ ഗർത്തിലേക്ക്.ആ അവസ്ഥയിൽ നിന്നും അതിദാരിദ്ര്യ നിർമാർജ്ജന പദ്ധതിയുടെ രക്ഷാതുമ്പിൽ പിടിച്ചു കരകയറിയ സംഭവബഹുലമായ ജീവിതമാണ് നാട്ടുകാർ ഉണ്ണ്യേട്ടൻ എന്ന് വിളിക്കുന്ന ഉണ്ണിക്കൃഷ്ണന്റേത്.
25 വർഷം ഖത്തറിലും ദുബായിലുമായി ജോലി നോക്കിയ ഉണ്ണികൃഷ്ണൻ 2002 ലാണ് പ്രവാസം മതിയാക്കി നാട്ടിൽ തിരിച്ചെത്തിയത്. നാട്ടിൽ വീട് വെച്ച അയാൾ സമ്പാദ്യം കൊണ്ട് കാദനങ്ങാടിയിൽ 'തൃപ്തി ജ്വല്ലറി' എന്ന സ്വർണ്ണക്കട തുടങ്ങി ജുവലറി മുതലാളിയായി. ഭാര്യയും നാല് പെണ്മക്കളുമൊത്ത് നല്ല രീതിയിൽ ജീവിച്ചുവരുന്നതിനിടെ കുടുബാംഗങ്ങളുമായി പ്രശ്നങ്ങൾ ഉടലെടുത്തു.
വീടിന്റ...

