Saturday, December 6

Tag: ട്രെയിൻ തട്ടി മരിച്ചു

ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
Accident

ഒഴൂർ സ്വദേശിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

തിരൂർ : ഒഴൂർ സ്വദേശിയായ മധ്യവയസ്‌കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ മൂച്ചിക്കൽ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ഒഴൂർ പുൽപറമ്പ് സ്വദേശി വാലിയത്ത് യാഹു എന്നവരുടെ മകൻ അസീസ് (60 ) ആണ് മരിച്ചത്. ഇന്ന് 8-11-2025 രാവിലെ 6:35 നാണ് അപകടം നടന്നത്. താനൂർ പോലീസും, TDRF വളണ്ടിയർമാരും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്നും തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, അർഷാദ്, ഷഫീക്ക് തിരൂർ, ആംബുലൻസ് ഡ്രൈവർ റിയാസ് എന്നിവർ സംഭവ സ്ഥലത്ത് എത്തി. ഭാര്യ മൈമൂന. മകൾ മുബഷിറ....
Other

പരപ്പനങ്ങാടിയിൽ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി ബന്ധുക്കളായ യുവാക്കൾ മരിച്ചു

പരപ്പനങ്ങാടി : തീരദേശത്തെ ബന്ധുക്കളായ യുവാക്കൾ ഒരേ ദിവസം വ്യത്യസ്ത സംഭവങ്ങളിലായി മരണപ്പെട്ടു. പരപ്പനങ്ങാടി സദ്ദാംബീച്ച് കെ.ടി നഗറിലെ പിത്തപ്പെരി കോയമോൻ്റെ മകൻ ജിഫ്നാസ്(19), ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബ്(19) എന്നിവരാണ് മരിച്ചത്. ജിഫ്‌നാസ് വിഷം അകത്തു ചെന്നും അസ് ഹബ് ട്രെയിൻ തട്ടിയുമാണ് മരിച്ചത്. ഈ മാസം 17 ന് 2.30 ന് വിഷം അകത്തു ചെന്ന നിലയിൽ കണ്ട ജിഫ്‌നാസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം മരണപ്പെട്ടു. മാതാവ്: മുംതാസ്. സഹോദരങ്ങൾ: ജിഹാദ്, ഷാമിൽ. ഖബറടക്കം ഇന്ന്(ശനി) അരയൻകടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. അസ് ഹബ് വെള്ളിയാഴ്ച വൈകുന്നേരം ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണുകയായിരുന്നു. വൈകീട്ട് 6.30ന് അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിനടുത്താണ് സംഭവം. മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിഷ. ഖബറടക്കം ഇന്ന് (ശനി) ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ....
Accident

ചെട്ടിപ്പടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ചാന്ത് വീട്ടിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഷാജി (47) ആണ് മരിച്ചത്. വീട്ടിലേക്ക് സാധനങ്ങളുമായി പോകാൻ ട്രെയിൻ മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയതാണെന്നാണ് കരുതുന്നത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: അലീമ. ഭാര്യ: നജ്മുന്നീസ....
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Accident

പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ

താനൂര്‍: വട്ടത്താണി വലിയപാടത്ത് പിതാവും മകളും ട്രെയിൻ തട്ടി മരിച്ച നിലയിൽ. തലക്കടത്തൂര്‍ സ്വദേശി കണ്ടംപുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ (9) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ... https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM സഹോദരിയുടെ വീട്ടിൽ വന്നതായിരുന്നു ഇരുവരും. അവിടെ നിന്ന്​ സാധനങ്ങൾ വാങ്ങാൻ മകളുമൊന്നിച്ച് കടയിലേക്ക് പോയതായിരുന്നു അസീസ്​. റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെയാണ്​ അപകടം.അസീസിന്റെ ഭാര്യയും മറ്റൊരു മകളും നേരത്തെ അസീസിന്റെ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. ഇവരെ കൊണ്ട് പോകാൻ കാറിൽ എത്തിയ അസീസ് ഭാര്യക്ക് ഫോൺ ചെയ്ത് താൻ ഇവിടെ എത്തിയിട്ടുണ്ടെന്നും...
error: Content is protected !!