Tag: ഡോക്ടർമാർ സമരത്തിന്

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ
Other

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞതിൽ നടപടിയില്ല; സമരത്തിനൊരുങ്ങി ഡോക്ടർമാർ

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ ലേഡി ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ പിടികൂടാതെ സംരക്ഷിക്കുകയാണെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസഴ്‌സ് അസോസിയേഷൻ (കെ ജി എം ഒ എ) ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ തടസ്സപ്പെടുത്തി സമരം നടത്തുമെന്നും കെ ജി എം ഒ എ മുന്നറിയിപ്പ് നൽകി. ഈ മാസം 8 ന് രാത്രി 9 ന് താലൂക്ക് ആശുപത്രി കാഷ്വാലിറ്റിയിൽ വെച്ചാണ് സംഭവം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.കെ.ഫെബിനയാണ് പരാതി നൽകിയത്. ചെറിയ കുട്ടിക്ക് വിരലിന് മുറിവേറ്റതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി വലിയ കരച്ചിൽ ആയതിനാൽ മുറിവ് തുന്നുന്ന മുറിയിൽ ഇരിക്കാൻ ഡോക്ടർ അവശ്യപ്പെട്ടത്രേ. ഇതിനിടെ വായയിൽ പരിക്കേറ്റ് മറ്റൊരു കുട്ടിയെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇവരോടും മുറിവ് തുന്നുന്ന മുറ...
error: Content is protected !!