സമസ്ത തമിഴ്‌നാട് സന്ദേശയാത്ര സപ്തംബര്‍ 12 മുതല്‍ 20 വരെ
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സപ്തംബര്‍ 12 മുതല്‍ 20 വരെ തമിഴ്‌നാട് സന്ദേശയാത്ര നടത്തുന്നു. സപ്തംബര്‍ 12-ന് ചെന്നൈയില്‍ നിന്ന് തുടങ്ങി 20-ന് കന്യാകുമാരിയില്‍ അവസാനിക്കും. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സന്ദേശയാത്ര. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രധാന നേതാക്കള്‍ നയിക്കുന്ന സന്ദേശ യാത്ര പോണ്ടിച്ചേരി, പറങ്കിപേട്ട്, സേലം, തിരുപ്പൂര്‍, ട്രിച്ചി, മധുര, പൊള്ളാച്ചി, കോയമ്പത്തൂര്‍, തിരുനല്‍വേലി, കായല്‍പട്ടണം, കന്യാകുമാരി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഒരുക്കും. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത തമിഴ്‌നാട് സന്ദേശയ യാത്ര സമിതി യോഗം യാത്രക്കുള്ള രൂപരേഖ തയ്യാറാക്കി.സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കണ്‍വീന...