Tag: താനാളൂർ

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌
Accident

കേക്ക് തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു; മരണം മകളുടെ വിവാഹത്തലേന്ന്‌

താനാളൂർ : മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. താനാളൂര്‍ ജുമുഅ മസ്ജിദിനു സമീപം നമ്പി പറമ്പില്‍ പരേതരായ കുഞ്ഞിമുഹമ്മദ്- ഉണ്ണീമ ദമ്പതികളുടെ മകള്‍ സൈനബ(44)യാണ് മരിച്ചത്. വ്യാഴം വൈകീട്ട് ചായയ്‌ക്കൊപ്പം കേക്ക് കഴിക്കുന്നതിനിടെയാണ് സൈനബയുടെ തൊണ്ടയില്‍ കേക്ക് കുടുങ്ങിയത്. ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് മരിക്കുകയായിരുന്നു. ഇന്ന് ശനിയാഴ്ചയായിരുന്നു സൈനബയുടെ ഏക മകള്‍ ഖൈറുന്നിസയുടെയും താനാളൂര്‍ സ്വദേശി സല്‍മാന്‍ തൊട്ടിയിലിന്റെയും വിവാഹം നടക്കേണ്ടിയിരുന്നത്. ഭര്‍ത്താവ്: ചെമ്പന്‍ ഇസ്ഹാഖ് (എടവണ്ണ). മകൾ: ഖൈറുന്നീസ. മരുമകൻ: സൽമാൻ തൊട്ടിയിൽ (താനാളൂർ ). സഹോദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുറഹ്മാൻ, അബ്ദുൽ കരീം, ബഷീർ, അബ്ദുന്നാസർ, അബ്ദുൽ ജലീൽ, ഫാത്...
Other

മീനടത്തൂർ ഗവ: ഹൈസ്കൂളിന് നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും

താനൂർ : ദ്വിശതാബ്ദിആഘോഷിക്കുന്ന മീനടത്തൂർ ഗവ:ഹൈ സ്കൂളിന്റെ വികസനത്തിനായിനാട്ടുകാർ സ്ഥലം ഏറ്റെടുത്ത് നൽകും.ദ്വിശതാബ്ദി സംഘാടക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.ഫണ്ട് കണ്ടെത്തുന്നതിനായിജനപ്രതിനിധികൾ,രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ ബഹുജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.200 വർഷങ്ങൾ മുൻപ് ഒത്തുപ്പള്ളിയായി തുടങ്ങിയ വിദ്യാലയത്തിൽ നിലവിൽ പ്രി പ്രൈമറി, എൽ. പി,യു. പി, ഹൈ സ്കൂൾവിഭാഗങ്ങളിലായി 2200കുട്ടികൾ പഠിക്കുന്നുണ്ട്. സ്ഥലപരിപാടി മൂലംഭൗതിക സൗകര്യങ്ങളുടെ കുറവ് സ്കൂളിന്റെ പ്രവത്തനത്തെയും ബാധിക്കുന്നുണ്ട്. ഫെബ്രുവരി 2ന് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാലയുമായി സഹകരിച്ച് മീനടത്തൂർ ഗവൺമെന്റ് ഹൈസ്കൂൾ ചരിത്രവും വർത്താമാനവും എന്ന വിഷയത്തിൽ സെമിനാർ നടത്താനും തീരുമാനിച്ചു. സ്കൂളിൽ നടന്നസംഘാടക സമിതി യോഗം ജില്ലാ പഞ്ചായത്ത് അംഗം വി.കെഎം ഷാഫി ഉദ്ഘാടനം ചെയ്തു. താനാളൂർ ഗ...
Other

താനാളൂരിൽ നാലു വയസുകാരനെ തെരുവുനായകൾ കടിച്ചുകീറി

താനൂർ: താനാളൂരിൽ നാല് വയസുകാരനെ തെരുവ് നായകൾ കടിച്ചു കീറി. വട്ടത്താണി കമ്പനിപ്പടിയിൽ താമസിക്കുന്ന കുന്നത്ത് പറമ്പിൽ റഷീദിന്റെ മകൻ മുഹമ്മദ് റിസ്‍വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ നാല്പപതോളം മുറിവുകളുണ്ടെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. വെള്ളിയാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചത്. ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. ഈ സമയത്ത് കുട്ടിയുടെ കരച്ചിൽ കേട്ട് പിതാവും സഹോദരനും എത്തിയാണ് നായകളിൽ നിന്ന് കുട്ടിയെ രക്ഷപെടുത്തിയത്. കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകൾ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപ...
error: Content is protected !!