Sunday, July 13

Tag: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു
Other

ഒരു തൈ നടാം വൃക്ഷവത്ക്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു

തിരൂരങ്ങാടി : ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകീകരണത്തോടെയും ജനകീയ പങ്കാളിത്തത്തോടെയും ഒരുകോടി തൈകൾ നട്ടു പിടിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് കേരളമൊട്ടാകെ നടപ്പിലാക്കുന്ന ജനകീയ വൃക്ഷവത്കരണ ക്യാമ്പയിൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഫലവൃക്ഷതൈ നട്ടു കൊണ്ട് ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി സാജിദ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഒ. കെ പ്രേമരാജൻ, ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഫൗസിയ, മെമ്പർമാരായ റംല pk, ബാബുരാജൻ പൂക്കടവത്ത്, ഷെരീഫ മടപ്പിൽ, സുഹ്‌റ ഒള്ളക്കൻ, ജാഹ്ഫർ വെളിമുക്ക്, CT അയ്യപ്പൻ, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരും, ഹരിത കേരളം മിഷൻ RP ഫായിസ് എന്നവരും പങ്കെടുത്തു....
error: Content is protected !!