Saturday, December 6

Tag: തിരൂരങ്ങാടി മുൻസിപ്പാലിറ്റി

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ
Other

തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളുടെ സമര്‍പ്പണം നാളെ

തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതികളില്‍ പൂര്‍ത്തിയായ കല്ലക്കയം ജലശുദ്ധീകരണശാല. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുടങ്ങിയവയുടെ ഉദ്ഘാടനം നാളെ (ചൊവ്വ) കാലത്ത് 10 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്ലൈനിൽ നിർവഹിക്കും. കരിപറമ്പ് ടൗണില്‍ നടക്കുന്ന പരിപാടിയില്‍ കെ.പി.എ മജീദ് എം.എല്‍.എ അധ്യക്ഷവഹിക്കും. കരിപറമ്പ് വാട്ടര്‍ ടാങ്ക് തുറന്ന ശേഷം കരിപറമ്പ് ടൗണിലെ വേദിയിലേക്ക് പുറപ്പെടും. ഏറെ നാളെത്തെ സ്വപ്നമാണ് നിറവേറുന്നത്. കക്കാട് വാട്ടര്‍ ടാങ്കും ചന്തപ്പടി ടാങ്കും അന്തിമഘട്ടത്തിലാണ്. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. 500-ഓളം കുടുംബങ്ങള്‍ക്ക് ഇതിനകം സൗജന്യമായി കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 10000 മീറ്ററിലേറെ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ചെമ്മാട് വാട്ടര്‍ ടാങ്കിലേക്ക് കല്ലക്കയത്ത് നിന്നും 2800 മീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ച് വെള്ളമെത...
Local news

തിരൂരങ്ങാടി നഗരസഭഗയിൽ ബഡ്‌സ് സ്കൂളും പകൽ വീടും ആരംഭിച്ചു

തിരൂരങ്ങാടി നഗരസഭയില്‍ ബഡ്‌സ് സ്‌കൂളും പകല്‍വീടും സമര്‍പ്പിച്ചുഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു കൂടുതല്‍ പദ്ധതികള്‍ വേണം. ഇ.ടി മുഹമ്മദ് ബഷീര്‍തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചന്തപ്പടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി തുടങ്ങിയ ബഡ്‌സ് സ്‌കൂള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും വയോജനങ്ങള്‍ക്കുള്ള പകല്‍വീട് കെ.പിഎ മജീദ് എം.എല്‍.എയും ഉദ്ഘ്ടാനം ചെയ്തു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനു തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. വയോജനങ്ങള്‍ മാനസികോല്ലാസം നല്‍കുന്ന പദ്ധതികള്‍ പ്രതീക്ഷാര്‍ഹമാണെന്ന് മജീദ് പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി. സിഎച്ച് മഹ്മൂദ് ഹാജി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, മോഹനന്‍വെന്നിയൂര്‍, എം അബ്ദുറഹിമാന്‍കുട്ടി. ഇപി ബാവ. സോന രത...
Other

വെന്നിയൂരിലെ ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചുപൂട്ടി സീൽ ചെയ്തു

തിരൂരങ്ങാടി : ലൈസൻസ് ഇല്ലാതെ വെന്നിയൂരിൽ പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയം നഗരസഭ ആരോഗ്യവിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു.തിരൂരങ്ങാടി നഗരസഭ വാർഡ് 13-ൽ വെന്നിയൂർ ഭാഗത്ത് അനധികൃതമായി നടത്തി വന്നിരുന്ന ടി കെ എച്ച് കണ്‍വെൻഷൻ സെന്‍റർ എന്ന സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിപ്പിച്ചിന്‍റെ പേരിൽ നഗരസഭ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീൽ ചെയ്തു. സ്ഥാപനത്തിന് കെട്ടിട നമ്പറേോ, ലൈസന്‍സോ ഉണ്ടായിരുന്നില്ല. മേൽ കാരണത്താല്‍ രണ്ടു തവണ സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നൽകിയിരുന്നതാണ്. നിയമാനുസൃത ലൈസന്‍സോ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ സ്ഥാപനങ്ങള്‍ നടത്തി വരുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സ്ഥാപനം അടച്ചൂ പൂട്ടി സീല്‍ ചെയ്യുവാൻ ഇടയായത്. മാത്രമല്ല, രണ്ട് വര്‍ഷമായി യാതൊരു അനുമതിയില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നത്. തിരൂരങ്ങാടി നഗരസഭാ ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശന്‍ ടി കെ-യുടെ മ...
Local news

വിനോദ വിജ്ഞാന പരിപാടികളുമായി തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ

തിരൂരങ്ങാടി ഫെസ്റ്റ് 29 മുതൽ തിരൂരങ്ങാടി നഗരസഭ ആവിഷ്കരിച്ച മിഷൻ 40 പരിപാടികൾക്ക് സമാപനം കുറിച്ച് ഒക്ടോബർ 29 മുതല്‍ നവമ്പർ 2 വരെ തിയ്യതികളിൽ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻ്ററി ഗ്രൗണ്ടിൽ വെച്ച് തിരൂരങ്ങാടി ഫെസ്റ്റ് സംഘടിപ്പിക്കാൻ തീരുമാനം. വിജ്ഞാന വിനോദ മേഖലകളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന മേളയുടെ ഭാഗമായി വിപുലമായ എക്സിബിഷനും ഒരുക്കുന്നു.എക്സിബിഷനിൽ വിപണന സ്റ്റാളുകൾ കൂടാതെ ഡിപ്പാർട്ട്മെൻ്റ് സ്റ്റാളുകൾ, മെഡിക്കൽ കോളേജ് അനാട്ടമി, ഹെറിറ്റേജ് പവലിയനുകൾ, ഭക്ഷ്യമേള, സൗജന്യ മെഡിക്കൽ ടെസ്റ്റ് തുടങ്ങി നിരവധി സ്റ്റാളുകൾ സജ്ജമാകും. കൂടാതെ വിവിധ വിഷയങ്ങളിൽ സെമിനാറും,കലാസാ യാഹ്നവും ഒരുക്കുന്നുണ്ട്,പരിപാടിയുടെ സംഘാടനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.ചെയര്‍മാന്‍ കെ,പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്. സിപി സുഹ്‌റാബി, ...
Local news

തിരൂരങ്ങാടി നഗരസഭ തൊഴിൽ മേളയിൽ 226 പേർക്ക് വിവിധ കമ്പനികൾ ജോലി നൽകി

തിരുരങ്ങാടി : നഗരസഭ മിഷൻ 40 യുടെ ഭാഗമായി PSMO കോളേജിൽ വച്ച് മെഗാ തൊഴിൽ മേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്.കുടുംബശ്രീയും നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ 465 പേർ കുടികാഴ്ചക്ക് എത്തി. ഹൈ ലൈറ്റ്, മലയിൽ ഗ്രൂപ്പ്, ABM ബിൽഡേഴ്സ്, ആയൂർ ഹെർബൽസ്, കൃഷി ഭവൻ, SBI ലൈഫ്, MKH ഹോസ്പിറ്റൽ, YUVA ഗ്രൂപ്പ്, ഉൾപ്പെടെ 24 വിവിധ കമ്പനികളാണ് തൊഴിൽ മേളയിൽ പങ്കെടുത്തത്. 465 പേർ പങ്കെടുത്ത തൊഴിൽ മേളയിൽ 226 പേരെ വിവിധ കമ്പനികളിലായി ജോലിക്കു തെരഞ്ഞെടുത്തു. കൂടാതെ കുടിക്കാഴ്ചയുടെ ഭാഗമായി 211 പേരുടെ ഷോർട്ട് ലിസ്റ്റും കമ്പനികൾ തയ്യാറാക്കിയിട്ടുണ്ട്. അഭിരുചിയുടെയും പരിശീലങ്ങളുടെയും അടിസ്ഥാനത്തിൽ കൂടുതൽ പേർക്ക് സെലക്ഷൻ നോട്ടീസ് അയക്കുന്നതാണെന്ന് കമ്പനികൾ അറിയിച്ചു. നഗരസഭ ചെയർമാൻ കെ.പി.മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്...
Local news

തിരൂരങ്ങാടി മുൻസിപ്പൽ തല വായന മത്സരം നടത്തി

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എൽ പി, യു.പി വിഭാഗം വായന മത്സരം - 2025 തിരൂരങ്ങാടി മുൻസിപ്പൽ തല മത്സരം GHS തൃക്കുളം സ്കൂളിൽ വെച്ച് നടന്നു. LP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾ അതുൽ മാധവ് (GLPS വെന്നിയൂർ, കപ്രാട്), റന്ന ഫാത്തിമ T (GMLPS തിരൂരങ്ങാടി), മുഹമ്മദ് റിഷാദ് PK  (GLPS തിരൂരങ്ങാടി) എന്നിവരും UP വിഭാഗത്തിൽ 1,2,3 സ്ഥാനങ്ങൾനിയ മറിയം CV (OUPS തിരൂരങ്ങാടി), ആദി കൃഷ്ണ A (GHS തൃക്കുളം), ശിവപ്രിയ K (GWUPS തൃക്കുളം) എന്നിവരും വിജയികളായി. വിജയികൾക്ക് സമ്മാനദാനവും പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി. പരിപാടിയുടെ ഉത്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ: ഇഖ്‌ബാൽ കല്ലുങ്ങൽ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് TK അബ്ദുൽ റഷീദ് മാസ്റ്റർ ആശംസ അർപ്പിച്ചു സംസാരിച്ചു. മേഖല സമിതി കൺവീനർ ഖാലിദ് ഏലാന്തി സ്വാഗതവും താലൂക്ക് ലൈബ്രറി കൗണ...
Local news

വർഷങ്ങളായി ഓഫീസിൽ കയറിയിറങ്ങിയവർക്ക് പരിഹാരമായി തിരൂരങ്ങാടി നഗരസഭ ഫയൽ അദാലത്ത്

തിരൂരങ്ങാടി : വർഷത്തോളായി നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഓഫീസ് കയറിയിറങ്ങേണ്ടി വന്നവർക്ക് നഗരസഭയിൽ നടത്തിയ ഫയൽ അദാലത്ത് ആശ്വാസമായി. മിഷന്‍ 40 യുടെ ഭാഗമായി നഗരസഭയിലെ തീര്‍പ്പാകാതെ കിടന്ന ഫയലുകളില്‍ തീരുമാനം കൈക്കൊള്ളുന്നതിനായി നഗരസഭ സംഘടിപ്പിച്ച ഫയല്‍ അദാലത്തിലൂടെ ലഭിച്ച 86 ഫയലുകളില്‍ 77 ഫയലുകള്‍ തീര്‍പ്പാക്കി. 9 ഫയലുകള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി തീരുമാനിക്കുന്നതിനായി മാറ്റി വെക്കുകയുണ്ടായി. ഈ ഫയലുകളിലും ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കും.86 ഫയലുകളില്‍ 67 ഫയലുകളും ഒക്യുപെന്‍സിയുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ തന്നെ 48 ഫയലുകള്‍ പി.എം.എ.വൈ-യില്‍ ഉള്‍പ്പെട്ടതുമായിരുന്നു. പല കാരണങ്ങളാല്‍ നഗരസഭയില്‍ നിന്ന് അനുമതി നല്‍കാന്‍ സാധിക്കാതെ വന്ന 5 വര്‍ഷത്തോളം പഴക്കമുള്ള ഫയലുകളും അദാലത്തില്‍ പരിഗണിക്കുകയുണ്ടായി. ഓഫീസിൽ നിരന്തരം കയറി ഇറങ്ങി മടുത്തവർക്ക് ആശ്വാസമായി ഫയൽ അദാലത്ത് പുതുതായി ചുമതല ഏറ...
error: Content is protected !!