കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്
പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ
പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്.
ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു.
കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല.
പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു.
തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു.
ഇതിനിടെയാണ് തൃശ...