Monday, December 8

Tag: തെന്നല പഞ്ചായത്ത്

തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി
Local news

തെന്നല പഞ്ചായത്ത് ഭിന്നശേഷി സ്കൂളിന് ശിലാസ്ഥാപനം നടത്തി

തെന്നല : പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കും മറ്റുമായി ഭിന്നശേഷി സ്ക്കൂൾ & റീ ഹാബിലിറ്റേഷൻ കേന്ദ്രം തുടങ്ങുന്നതിനായി 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനകർമ്മം പഞ്ചായത്ത് പ്രസിഡണ്ട് സലീന കരുമ്പിൽ നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് കെ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനകീയ ഫണ്ട് സമാഹരണത്തിലൂടെ കമ്മിറ്റി പിരിച്ചെടുത്ത 57 ലക്ഷം രൂപക്ക് വാങ്ങിയ സ്ഥലത്താണ് കെട്ടിടം നിർമ്മിക്കുന്നത്. 20.55 സെൻ്റ് സ്ഥലം പഞ്ചായത്തിൻ്റെ പേരിൽ കൈമാറിയതാണ്.മെമ്പർമാരായ ബാബു എൻ കെ , നസീമ സി പി , സുലൈഖ പെരിങ്ങോടൻ, റൈഹാനത്ത് പി.ടി, അഫ്സൽ പി.പി, സലീം മച്ചിങ്ങൽ, ബുഷ്റ അക്ബർ പൂണ്ടോളി, മണി കാട്ടകത്ത്, സാജിദ എം കെ, മറിയാമു എം പി, മുഹ്സിന നന്നമ്പ്ര, മറിയാമു. ടി, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ അബ്ദുഹാജി മണ്ണിൽ, എം പി കുഞ്ഞിമൊയ്തീൻ, പി.ടി. സലാഹു, ഹംസ ചീരങ്ങൻ ,വി.പി. അലി, നാസർ ചീരങ്ങൻ...
Other

എആർ നഗർ, തെന്നല, പറപ്പൂർ, വേങ്ങര, കണ്ണമംഗലം, ഊരകം പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. വേങ്ങര ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു. അബ്ദുറഹ്മാൻ നഗർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം ( 07 പാലമടത്തിൽ ചിന )സ്ത്രീ സംവരണം ( 02 പുകയൂർ കുന്നത്ത് , 04 കൊട്ടംചാൽ , 05 പുതിയങ്ങാടി, 06 പുതിയത്ത്പുറായ , 08 ചെപ്പ്യാലം, 09 കുന്നുംപുറം, 14 ചെണ്ടപുറായ , 15 ഉള്ളാട്ട്പറമ്പ്, 16 വികെ പടി, 17 താഴെ വികെപടി , 18 ഇരുമ്പ്ചോല, 23 വെട്ടത്ത് ബസാർ) പറപ്പൂർ ഗ്രാമ പഞ്ചായത്ത് പട്ടികജാതി സംവരണം (12 കുഴിപ്പുറം)സ്ത്രീ സംവരണം ( 02 എടയാട്ടുപറമ്പ് , 03 ചേക്കാലിമാട് , 05 കോട്ടപറമ്പ്, 06 പുള്ളാട്ടങ്ങാടി, 07 കല്ലക്കയം, 08 കുറ്റിത്തറ, 13 ആസാദ് നഗർ, 14 വീണാലുക്കൽ, 17 തെക്കേകുളമ്പ്, 19 ആലച്ചുള്ളി, 22 വടക്കുംമുറി ) തെന്നല ഗ്രാമ പഞ്ചായത്ത്പട്ടികജാതി സംവരണം (13 കർത്താൽ)സ്ത്രീ സംവര...
Feature

തെന്നലയുടെ മുല്ലപ്പൂമണം; 60 കുട്ടികളുടെ ‘ഉമ്മ’

തെന്നല : "ഓളൊരു വെല്ല്യ മദര്‍ തെരേസ'' എന്ന് പലരും പരിഹസിക്കുമായിരുന്നു. എന്നാല്‍ യാസ്മിന് അത് അഭിമാനമായിരുന്നു. മദര്‍ തെരേസ ചില്ലറക്കാരിയല്ലല്ലോ…!കളിയാക്കലുകള്‍ക്കിടയിലും യാസ്മിന്റെ ഉള്ളില്‍ തന്റെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നും താന്‍ എന്താവണമെന്നും ഉറച്ച തീരുമാനമുണ്ടായിരുന്നു. അവരുടെ ഉറച്ച നിലപാടുകള്‍ക്ക് കരുത്തേകാന്‍ കുടുംബശ്രീയും. 2006 ല്‍ അയല്‍ക്കൂട്ട അംഗം ആയിട്ടായിരുന്നു തുടക്കം. തുടര്‍ന്ന് സി.ഡി.എസ് അംഗവും 2010 ല്‍ സി.ഡി.എസ് ചെയര്‍പേഴ്സണുമായി. സി.ഡി.എസ് ചെയര്‍പേഴ്സണ്‍സ് മീറ്റിങിനു പോയപ്പോഴാണ് മറ്റ് പല പഞ്ചായത്തുകളിലും മികച്ച സംരംഭങ്ങളുണ്ടെന്ന് മനസ്സിലാക്കിയത്. സ്വന്തം പഞ്ചായത്ത് ആയ തെന്നലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ടെന്നും. അന്നുമുതല്‍ കുടുബശ്രീ വഴി എന്തെല്ലാം തന്റെ പഞ്ചായത്തിന് വേണ്ടി ചെയ്യാന്‍ കഴിയും എന്ന ചിന്തയിലായിരുന്നു യാസ്മിന്‍. ആ ചിന്തകളാണ് തെന്നല അഗ്രോ പ്രൊഡ്യൂസര...
error: Content is protected !!