Tag: തെരുവ് നായ

വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്
Other

വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണത്തിൽ 7 പേർക്ക് പരിക്ക്

തിരൂരങ്ങാടി : വെന്നിയൂരിലും ചുള്ളിപ്പാറയിലും തെരുവ് നായയുടെ ആക്രമണം. വെന്നിയൂർ അപ്ല MLA റോഡിൽ പാറാത്തോടിക അബ്ദുസമദ് മാസ്റ്റർ (60), ചോലയിൽ അൻവർ സാദത്തിന്റെ ഭാര്യ മുനീറ (38), വെന്നിയൂർ കപ്രട് ചക്കംമ്പറമ്പിൽ ആയിശുമ്മ (48), ചുള്ളിപ്പാറ ഭഗവതികവുങ്ങൽ ഇല്യാസിന്റെ ഭാര്യ റഷീദ (21), മകൾ ജന്ന ഫാത്തിമ (4), ചുള്ളിപ്പാറ ചക്കുങ്ങൽ സഫിയ (48), ചുള്ളിപ്പാറ ചക്കുങ്ങൽ തൊടി ഹംസയുടെ ഭാര്യ സുബൈദ (43) എന്നിവർക്കാണ് കടിയേറ്റത്. മുനീറ വീട്ടിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കടിയേറ്റത്. ജന്ന ഫാത്തിമക്ക് ഭക്ഷണം കൊടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഉമ്മാക്കും മകൾക്കും കടിയേറ്റത്. പരിക്കേറ്റവർക്ക് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രഥമ ശിശ്രൂഷ നൽകി കോഴിക്കോട് മെഡിക്കൽ കോളേജി ലേക്ക് കൊണ്ടുപോയി. നിരവധി വളർത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ട്. താറാവ്, പൂച്ച എന്നിവ അക്രമണ ത്തിൽ ചത്തു. ...
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു ...
Local news

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവതികൾക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ 2 യുവതികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ യുവതികളെ നായ ആക്രമിച്ചത്. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ...
error: Content is protected !!