Sunday, October 26

Tag: തെരുവ് നായ ആക്രമണം

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു
Other

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

മലപ്പുറം : ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള...
Other

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണം; ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് പരിക്ക്

നന്നമ്പ്ര : ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമം. ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ചെറുമുക്ക് സ്വദേശി തണ്ടാശ്ശേരി അനൂപിൻ്റെ മകൾ അനുഗ്രഹ (മൂന്നര), തണ്ടാശ്ശേരി അനിൽകുമാറിൻ്റെ ഭാര്യ ഷീബ (42), പ്രമീള (36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത (65) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം....
error: Content is protected !!