Monday, January 12

Tag: ദമ്പതികൾ മത്സരത്തിന്

പഞ്ചായത്തിലേക്ക് സ്ഥാനാർഥികളായി ദമ്പതികൾ
Politics

പഞ്ചായത്തിലേക്ക് സ്ഥാനാർഥികളായി ദമ്പതികൾ

തിരൂരങ്ങാടി : പഞ്ചായത്തിലേക്ക് മത്സരിക്കാൻ ദമ്പതികൾ. എ ആർ നഗർ പഞ്ചായത്തിലെ 3, 4 വാർഡുകളിൽ ആണ് ഭാര്യയും ഭർത്താവും മത്സരിക്കുന്നത്. മൂന്നാം വാർഡിൽ ഇബ്രാഹിം മൂഴിക്കലും നാലാം വാർഡിൽ ഭാര്യ ഖദീജ ഇബ്രാഹിം ആണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥികൾ. ഇരുവരും എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളായി ആണ് മത്സരിക്കുന്നത്. പാർട്ടി അംഗങ്ങളാണ് ഇരുവരും. പുകയൂർ വാർഡിൽ മത്സരിക്കുന്ന ഇബ്രാഹിം നിലവിൽ പഞ്ചായത്ത് അംഗമാണ്. നാലാം വാർഡ് കൊട്ടൻചാൽ വാർഡിൽ മത്സരിക്കുന്ന ഖദീജ ഇബ്രാഹിം നേരത്തെ വേങ്ങര ബ്ലോക്ക് പഞ്ചായത്തിലേക്ക് പുകയൂർ ഡിവിഷനിൽ നിന്നും മത്സരിച്ചിട്ടുണ്ട്. പുകയൂർ പെയിൻ ആൻഡ് പാലിയേറ്റീവ് സ്ഥിരം വളണ്ടിയർ ആണ് ഖദീജ. ഇരുവരും വിജയ പ്രതീക്ഷയിൽ ആണ്....
error: Content is protected !!