ദാറുല്‍ഹുദായെ അപകീര്‍ത്തിപ്പെടുത്തുന്ന ഛിദ്രശക്തികളെ കരുതിയിരിക്കുക
തിരൂരങ്ങാടി : മര്‍ഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണ ശേഷം 2022 ല്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ ദാറുല്‍ഹുദാ പ്രസിഡന്റായി തെരഞ്ഞെടുത്ത നടപടിയെ പൊതുവേദിയില്‍ പരിഹസിക്കുകയും സമസ്ത വിരുദ്ധ നീക്കമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഛിദ്രശക്തികളെ കരുതിയിരിക്കണമെന്ന് ദാറുല്‍ഹുദായും ഹാദിയ സെന്‍ട്രല്‍ കമ്മിറ്റിയും സംയുക്തമായി ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദുമാര്‍ നേതൃത്വത്തിലുണ്ടാകണമെന്ന സ്ഥാപന നേതാക്കളുടെ ഉദ്ദേശ്യ ശുദ്ധിയെ പരസ്യമായി അവഹേളിക്കുന്ന നിലപാടിനോട് ശക്തമായി പ്രതിഷേധിക്കുന്നു. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നന്മ ഉദ്ദേശിച്ച് നിയമാവലിയില്‍ സമയോചിതമായി മാറ്റങ്ങള്‍ വരുത്തുന്നത് സ്വാഭാവിക നടപടിയാണ്. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും.ഇന്ത്യയിലെ മുസ്്‌ലിം ഉമ്മത്തിനും പൊതുസമൂഹത്തിനും വലിയ സംഭാവനകള്‍ നല്‍കി സമസ്തയുടെ അഭിമാനമുയര്‍ത്തുന്ന സ്ഥ...