സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്
മലപ്പുറം : പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് തീര്‍ത്തും അപലപനീയമാണെന്ന് സുന്നി മഹല്ല് റേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളോടും മതസ്ഥാപനങ്ങളോടും സി.പി.എം നുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന ദാറുല്‍ഹുദായുടെ വളര്‍ച്ചയില്‍ അസൂയാലുക്കളാണ്് ഈ പ്രതിഷേധ സമരത്തിന് പിന്നിലെന്നും മഹല്ല് ഫെഡറേഷന്‍ വ്യക്തമാക്കി. മതത്തോടും മത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മത നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ വിരോധം മറനീക്കി പുറത്തുവന്ന കാഴ്ചയാണ് ഇന്നലെ ദാറുല്‍ ഹുദായിലേക്കുള്ള സമരത്തിലൂടെ കാണാന്‍ സാധിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി സംഘട...