Monday, August 11

Tag: ദാറുൽ ഹുദായിലേക്ക് സിപിഎം മാർച്ച്

സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്
Other

സിപിഎമ്മിന്റെ മത വിരോധം സമുദായം തിരിച്ചറിയും: എസ്എംഎഫ്

മലപ്പുറം : പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേര് പറഞ്ഞ് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിക്കെതിരെ സി.പി.എം. തിരൂരങ്ങാടി ഏരിയ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് തീര്‍ത്തും അപലപനീയമാണെന്ന് സുന്നി മഹല്ല് റേഷന്‍ മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മത ചിഹ്നങ്ങളോടും മതസ്ഥാപനങ്ങളോടും സി.പി.എം നുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്തതാണെന്നും ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്ന ദാറുല്‍ഹുദായുടെ വളര്‍ച്ചയില്‍ അസൂയാലുക്കളാണ്് ഈ പ്രതിഷേധ സമരത്തിന് പിന്നിലെന്നും മഹല്ല് ഫെഡറേഷന്‍ വ്യക്തമാക്കി. മതത്തോടും മത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും മത നേതൃത്വത്തോടുമുള്ള സിപിഎമ്മിന്റെ വിരോധം മറനീക്കി പുറത്തുവന്ന കാഴ്ചയാണ് ഇന്നലെ ദാറുല്‍ ഹുദായിലേക്കുള്ള സമരത്തിലൂടെ കാണാന്‍ സാധിച്ചത്. പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഇല്ലാകഥകള്‍ പടച്ചുണ്ടാക്കി സംഘട...
Other

ദാറുൽ ഹുദായിലക്ക് സിപിഎം ഏരിയ കമ്മിറ്റിയുടെ പ്രതിഷേധ മാർച്ച്

തിരൂരങ്ങാടി : കുടിവെള്ളം മലിനമാക്കുന്നു, വയൽ മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ച് സി പി എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് മാർച്ച് നടത്തും. നാളെ ശനിയാഴ്ച രാവിലെ 10 മണിക്ക് പരപ്പനങ്ങാടി റോഡിലെ താജ് ഓഡിറ്റോറിയം പരിസരത്ത് നിന്നും മാർച്ച് ആരംഭിക്കും. ദാറുല്‍ ഹുദയില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലത്തിന് പരിഹാരം കാണുക, മാനിപ്പാടം മണ്ണിട്ട് നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ രണ്ടായിരത്തിലധികം ആളുകള്‍ ദാറുല്‍ ഹുദയില്‍ താമസിക്കുന്നുണ്ടെന്നും എന്നാല്‍ അതിനനുസരിച്ചുള്ള മാലിന്യ സംസ്‌കരണ സംവിധാനം അവിടെ പ്രവര്‍ത്തിക്കുന്നില്ലെന്നും സി പി എം നേതാക്കൾ പറഞ്ഞു. തിരൂരങ്ങാടി ടുഡേ വാർത്തകൾ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8?mode=ac_t ചെമ്മാട് ദാറുൽ ഹുദാ...
error: Content is protected !!