നിർത്താതെ ഹോണടിച്ചിട്ടും മാറിയില്ല, താനൂരില്‍ വിദ്യാര്‍ത്ഥിനികള്‍ ട്രെയിനിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്കൂളുകളിൽ ബോധവൽക്കരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പൊതുമാർഗനിർദേശം നൽകി മന്ത്രി
താനൂർ : സ്കൂൾ വിട്ട് റെയിൽവേ ട്രാക്കിലൂടെ നടന്ന വിദ്യാർഥിനികൾ അപകടത്തിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. താനൂർ ദേവധാർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് വലിയൊരു ദുരന്തമുഖത്തുനിന്ന് രക്ഷപ്പെട്ടത്.
കുട്ടികൾ ട്രാക്കിലൂടെ നടക്കുന്നത് ശ്രദ്ധയിൽപെട്ട എറണാകുളം -നിസാമുദ്ദീൻ മംഗള എക്സ്പ്രസിലെ ലോക്കോ പൈലറ്റ് പയ്യന്നൂർ സ്വദേശി വിനോദ് തുടർച്ചയായി ഹോണടിച്ചെങ്കിലും കുട്ടികൾ സംസാരത്തിനിടെ കേട്ടില്ല. അപകടം മണത്ത വിനോദ് എമർജൻസി ബ്രേക്ക് ഉപയോഗിച്ചു. ട്രെയിൻ തൊട്ടു തൊട്ടില്ലെന്ന മട്ടിൽ എത്തിയപ്പോഴാണ് കൂട്ടത്തിലൊരു കുട്ടി തിരിഞ്ഞുനോക്കിയതും മൂന്നുപേര...