ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ച 19 കാരൻ പിടിയിൽ
മാനന്തവാടി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയ 19കാരനെ പോലിസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കുകയും നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികള്‍ക്കും മറ്റും അയച്ചു നല്‍കുകയുമായിരുന്നു. മലപ്പുറം എടപ്പാള്‍ വട്ടംകുളം പുതൃകാവില്‍ വീട്ടില്‍ പി. സഹദ് (19) നെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ യുവതി ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന്റെ വിരോധത്തിലാണ് നഗ്നചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു നല്‍കിയത്. തുടര്‍ന്ന് യുവതി പോലിസില്‍ പരാതി നല്‍കുക ആയിരുന്നു. പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈവശപ്പെടുത്തുകയായിരുന്നെന്നാണ് യുവതിയുടെ പരാതി.
പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷിച്ച...

