Sunday, October 26

Tag: നടൻ ദിലീപിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറി

നടൻ ദിലീപിന്റെ വീട്ടിലേക്ക് അർധരാത്രി അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ
Crime

നടൻ ദിലീപിന്റെ വീട്ടിലേക്ക് അർധരാത്രി അതിക്രമിച്ചു കയറിയ മലപ്പുറം സ്വദേശി പിടിയിൽ

ആലുവ : നടന്‍ ദിലീപിന്റെ വീ്ട്ടിലേക്ക് അര്‍ധരാത്രിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയില്‍. ദിലീപിന്റെ ആലുവയിലെ വസതിയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മലപ്പുറം മഞ്ചേരി തൃപ്പനച്ചി സ്വദേശി ഗോവിന്ദ നിവാസിൽ കൂടത്തിങ്ങൽ അഭിജിത്ത് (19) നെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ രാത്രി 12 മണിക്കാണ് ആലുവ കൊട്ടാരക്കടവിലുള്ള വീട്ടിലേക്ക് കയറാന്‍ ശ്രമം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി വീടിന്റെ പ്രധാന ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിച്ച ഇയാളെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു നിര്‍ത്തുകയും ആലുവ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുമെന്നാണ് വിവരം...
error: Content is protected !!