Thursday, August 14

Tag: നന്നമ്പ്ര പഞ്ചായത്ത്

വാഹനമിടിച്ച് ചത്തുകിടന്ന നായയെ സ്വന്തമായി സംസ്കരിച്ച് വാർഡ് മെമ്പർ
Local news

വാഹനമിടിച്ച് ചത്തുകിടന്ന നായയെ സ്വന്തമായി സംസ്കരിച്ച് വാർഡ് മെമ്പർ

തിരൂരങ്ങാടി : റോഡിൽ ചത്തുകിടന്ന നായയെ സ്വന്തമായി കുഴിച്ചുമൂടി വാർഡംഗം..നന്നമ്പ്ര പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഊർപ്പായി സൈതലവിയാണ് റോഡിൽ ചത്തുകിടന്ന നായയെ സ്വന്തം റിസ്കിൽ സംസ്കരിച്ചത്. ചെമ്മാട്-പാണ്ടിമുറ്റം റോഡിൽ ഏരുകുളത്തിനടുത്ത് വാഹനം ഇടിച്ചാണ് നായ ചത്തത്. ദുർഗന്ധം വന്നുതുടങ്ങിയിട്ടും ആരും തിരിഞ്ഞുനോക്കിയിരുന്നില്ല.സംഭവം ശ്രദ്ധയിൽപെട്ട സൈദലവി ഉടൻതന്നെ സംസ്കരിക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.സഹായത്തിന് സുഹൃത്ത് എഴുവൻതൊടി ഉസ്മാനെയും കൂടെ കൂട്ടി.ഏരുകുളത്തിന് സമീപം പഞ്ചായത്തിന്റെ ഭൂമിയിൽ കുഴിയെടുത്ത് സംസ്കരിക്കുകയായിരുന്നു.കോറ്റത്ത് ക്രസന്റ് റോഡിൽ താമസിക്കുന്ന സൈതലവി കടുവള്ളൂർ മൂന്നാംവാർഡിൽ മത്സരിച്ചാണ് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആനുകൂല്യങ്ങൾ വീട്ടുവാതിൽക്കൽ എത്തിച്ചുനൽകുന്ന സൈതലവി കുറഞ്ഞകാലം കൊണ്ടുതന്നെ ജനപ്രിയനായി മാറിയിരുന്നു.....
Local news

വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് തസ്ലീന ഷാജി പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻവി മൂസക്കുട്ടി , വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുമിത്ര ചന്ദ്രൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വികെ ഷമീന, മെമ്പർമാരായ മുസ്തഫ നടുത്തൊടി, മുഹമ്മദ് കുട്ടി നടുത്തൊടി, റൈഹാനത്ത് അമ്പരക്കൽ, ധന്യ ദാസ്, പ്രസന്നകുമാരി, മുഹമ്മദ് സ്വാലിഹ് ഇപി, എന്നവരും മെഡിക്കൽ ഓഫീസർ നിർവഹണം നടത്തുന്ന പദ്ധതിയിൽ എഫ് എച്ച് സി ക്ലർക്ക് ശ്രീജയും പങ്കെടുത്തു. ജില്ലാ പഞ്ചായത്തുമായുള്ള സംയുക്ത പദ്ധതിക്ക് 7 ലക്ഷം രൂപയാണ് വകയിരുത്തി പഞ്ചായത്തിലെ 2300 ഇൽ അധികം ഗുണഭോക്താക്കൾക്കാണ് മെൻസ്ട്രുവൽ കപ്പ് വിതരണം നടത്തിയത്...
Local news

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് കൊടിയേറി.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ പി കെ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി സി , ചെയർപേഴ്സൺ ഷമീന വി കെ , സുമിത്ര ചന്ദ്രൻ, മെമ്പർമാരായ മുഹമ്മദ് കുട്ടി നടുത്തൊടി , മുസ്തഫ നടുത്തൊടി , കുഞ്ഞിമുഹമ്മദ് , സിദ്ധീഖ് ഉള്ളക്കൻ , ഉമ്മു ഹബീബ , തസ്‌ലീന ഷാജി, യൂത്ത് കോർഡിനേറ്റർ ഹകീം , മറ്റു ക്ലബ് പ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മറ്റു മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കും. 20 ന് സമാപിക്കും....
error: Content is protected !!