Tag: നന്നമ്പ്ര വില്ലേജ് ഓഫീസർ

പാണ്ടിമുറ്റത്തെ വയൽ നികത്തൽ; പൂർവ സ്ഥിതിയിലാക്കാൻ പള്ളി കമ്മിറ്റിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി
Local news

പാണ്ടിമുറ്റത്തെ വയൽ നികത്തൽ; പൂർവ സ്ഥിതിയിലാക്കാൻ പള്ളി കമ്മിറ്റിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി

നന്നമ്പ്ര : പാണ്ടിമുറ്റത്തെ വയൽ നികത്തിയ പ്രവൃത്തി നിർത്തിവെക്കാൻ നടപടി. നന്നമ്പ്ര വില്ലേജ് ഓഫീസറാണ് ഭൂവുടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.പനങ്ങാട്ടൂർ ജുമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 32.38 ആർസ് കൃഷിഭൂമിയാണ് നികത്തി തെങ്ങിൻതൈ നട്ടിരിക്കുന്നത്.വയൽ നികത്തലിനെതിരെ കെഎസ്കെടിയു നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പാണ്ടിമുറ്റത്ത് ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റവന്യൂ അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.2008ലെ കേരള നെൽവയൽ തണ്ണിർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനമായതിനാൽ നോട്ടീസ് കൈപറ്റി 48 മണിക്കൂറിനകം നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫീസർ നൽകിയ നോട്ടീസിൽ പറയുന്നു.അതേസമയം കെഎസ്കെടിയു നടത്തിയ മാർച്ച് മുതലെടുപ്പ് രാഷ്ട്രീയമാണെന്ന വ്യാഖ്യാനത്തോടെ പള്ളിക്കമ്മിറ്റിയിലെ ചിലർ നടത്തിയ വയൽ നികത്തലിനെ ന്യായീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എസ്ഡിപിഐ പ്...
Local news

ഓഫീസിൽ വരുന്നില്ല, ഫോണെടുക്കുന്നുമില്ല; വില്ലേജ് ഓഫീസറെ കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

നന്നമ്പ്ര: ഓഫീസിൽ സ്ഥിരമായി വില്ലേജ് ഓഫീസർ വരാത്തത് കാരണം ജനങ്ങൾ ദുരിതത്തിൽ. പുതുതായി ചുമതലയേറ്റ വിലേജ് ഓഫീസറാണ് തോന്നുമ്പോൾ മാത്രം ഓഫീസിൽ വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നത്. ഇവർ ഔദ്യോഗിക ഫോൺ എടുക്കാത്തത് ദുരിതം ഇരട്ടിയാക്കുന്നു. https://youtu.be/iWlrXTWj6Ts പഴയ വില്ലേജ് ഓഫീസർ സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഏറെക്കാലം ഓഫീസർ ഇല്ലായിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതിനെ തുടർന്നാണ് ഓഫീസർ ചുമതലയേറ്റത്. തുടർന്ന് അവധിയിൽ പോകുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/EmQnMrAHGkKALQ8QQgOH6N സ്കോളർഷിപ്പിനുള്ള വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാൻ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് ഇവർ അവധി യിൽ പോയത്. പ്രതിഷേധം ഉണ്ടായതോടെ ഇടക്ക് ഓഫീസിൽ വന്നെങ്കിലും ഇടക്കിടെ വീണ്ടും അവധി യായി. വീട്ടിലിരുന്ന് അപേക്ഷകൾ നോക്കുകയാണ് എന്നാണ് ഓഫീസിൽ വരുന്...
error: Content is protected !!