വിവാഹ ദിവസം കുളിക്കാൻ കയറിയ നവവധു തൂങ്ങിമരിച്ച നിലയിൽ
വിവാഹ ദിവസം രാവിലെ വധുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിയായ മേഘയാണ് ആത്മത്യ ചെയ്തത്. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകളാണ് മേഘ. മേഘ പഠിക്കുന്ന അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി മേഘയുടെ വിവാഹം ഉറപ്പിച്ചിരുന്നു.
മേഘയുടെ വീട്ടില്‍ വിവാഹ ചടങ്ങിനുള്ള ഒരുക്കങ്ങൾ നടന്നു കൊണ്ടിരിക്കെയാണ് സംഭവം. രാവിലെ ബ്യൂട്ടീഷനെത്തിയതോടെ കുളിച്ച് വരാമെന്ന് പറഞ്ഞാണ് മേഘ മുറിയില്‍ കയറി വാതിലടച്ചത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് കുളിമുറിയി തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസെടുത്ത ചേവായൂര്‍ പൊലീസ് അന്വേഷണത്തിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം...