തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് തുടങ്ങി. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്ത് വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. നിലമ്പൂർ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളും സംവരണ വാർഡുകളും താഴെ നൽകുന്നു.
വഴിക്കടവ് പഞ്ചായത്ത്.പട്ടികജാതി സ്ത്രീ ( വാർഡ് 14 ആലപൊയിൽ ), പട്ടികജാതി ( 11, വഴിക്കടവ് ) സ്ത്രീ സംവരണം ( 02 മദ്ദളപ്പാറ, 04 മരുത വേങ്ങാപ്പാടം , 05 മാമാങ്കര, 07 വള്ളിക്കാട്, 08 മണൽപാടം, 10 വെള്ളക്കട്ട, 15 മണിമൂളി, 17 മുണ്ട, 19 ശങ്കുണ്ണിപൊട്ടി, 22 നാരേക്കാവ്, 23 മേക്കോരവ)
എടക്കര പഞ്ചായത്ത്പട്ടികജാതി സംവരണം (19 ചാത്തമുണ്ട ) പട്ടികവർഗ്ഗ സംവരണം (17 പാതിരിപ്പാടം ). സ്ത്രീ സംവരണം ( 01 മലച്ചി, 02 കരുനെച്ചി, 04 പാലേമാട് , 06 ശങ്കരംകുളം, 07-പായിമ്പാടം, 08 പാർലി, 09 വെള്ളാരംകുന്ന്, 14 തമ്പുരാൻകുന്ന്, 16 തെയ്യത്തുംപാടം, 18 ഉദ...