Tuesday, September 16

Tag: നീന്തൽ പരിശീലനം

സര്‍വകലാശാലാ നീന്തല്‍ അക്കാദമിക്ക് നേട്ടം<br>സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു
university

സര്‍വകലാശാലാ നീന്തല്‍ അക്കാദമിക്ക് നേട്ടം
സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു

തേഞ്ഞിപ്പലം : നീന്തല്‍ പ്രതിഭകളെ വളര്‍ത്താനായി കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ച സ്വിമ്മിങ് അക്കാദമിക്ക് ആദ്യ ചാമ്പ്യന്‍ഷിപ്പില്‍ കൈനിറയെ മെഡലുകള്‍. നിലമ്പൂര്‍ പീവിസ് സ്‌കൂളില്‍ ജില്ലാ അക്വാട്ടിക് അസോസിയേഷന്‍ നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ 20 സ്വര്‍ണവും 11 വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ മൂന്നാം സ്ഥാനം അക്കാദമി കരസ്ഥമാക്കി. കഴിഞ്ഞ രണ്ട് വേനലവധിക്കാലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സര്‍വകലാശാലാ നീന്തല്‍ക്കുളത്തില്‍ പരിശീലന ക്യാമ്പ് നടത്തിയിരുന്നു. അറുനൂറോളം പേരാണ് ഇതില്‍ പങ്കെടുത്തത്. മികച്ച പ്രകടനം നടത്തിയവരെ കണ്ടെത്തി സൗജന്യമായി തുടര്‍പരിശീലനവും നല്‍കി. ഈ വര്‍ഷമാണ് അക്കാദമി തുടങ്ങിയത്. 19 പേര്‍ പങ്കെടുത്തതില്‍ 10 പേര്‍ മെഡല്‍ നേടി.   ടി.എ. ഹര്‍ഷ്, എ. അക്ഷയ് (ജി.എം.എച്ച്.എസ്.എസ്. സി.യു. കാമ്പസ്), കെ. അഭിനവ് (കെ.എച്ച്.എം.എച്ച്.എസ്.എസ്. വാളക്കുളം), വി. വരുണ്‍കൃഷ്ണ (സെന്റ് പോള്‍സ...
error: Content is protected !!