Tag: നേർച്ചക്കിടെ ആന ഇടഞ്ഞു

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
Accident

കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പട്ടാമ്പി : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്നയാളാണ് മരിച്ചത്. കൂറ്റനാട് നേർച്ച ആഘോഷ പരിപാടിയിലേക്കായി കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്. രാത്രി 11 മണിയോടെ ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് നിന്ന് വീണ് ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുതുരമല്ല. സമീപത്തെ വാഹനങ്ങളും ആന തകർത്തു. കൂറ്റനാട് തണ്ണീർക്കോട് റോഡിൽ വെച്ചായിരുന്നു സംഭവം. 28 പ്രദേശങ്ങളില്‍ നിന്നായി 47 ആനകളാണ് പ്രദേശത്തുണ്ടായിരുന്നത്. ഇതില്‍ വള്ളംകുളം നാരായണ്‍കുട്ടി എന്ന ആനയാണ് പാപ്പാനെ കുത്തിയത്. ഫയര്‍ഫോഴ്‌സും പ്രത്യേക സ്‌ക്വാഡും സംഭവസ്ഥലത്തുണ്ട്. പത്തുവര്‍ഷത്തിലധികമായി ആനയെ കൂറ്റനാട് നേര്‍ച്ചയ്ക്ക് എഴുന്നളളിക്കുന്നുണ്ട്. ആനയിടാനുള്ള കാരണം വ്യക്തമല്ല. ആനയെ തളച്ച ശേഷം സംഭവ സ്ഥലത്ത് നിന്നും മാറ്റി....
Breaking news

തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞു, നിരവധി പേർക്ക് പരിക്ക്

തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു.. https://www.facebook.com/share/v/12KDNiDz4zL/...
error: Content is protected !!