Friday, November 21

Tag: പഞ്ചായത്ത് തെരഞ്ഞെടുപ്പ്

തിരൂരങ്ങാടിയിൽ മത്സരം ജ്യേഷ്ടത്തിയും അനുജത്തിയും തമ്മിൽ
Politics

തിരൂരങ്ങാടിയിൽ മത്സരം ജ്യേഷ്ടത്തിയും അനുജത്തിയും തമ്മിൽ

തിരൂരങ്ങാടി : നഗരസഭ വാർഡിൽ 33-ാം വാർഡിൽ അങ്കം സഹോദരിമാർ തമ്മിൽ. യൂഡിഎഫിനും എൽഡിഎഫ് ഉൾപ്പെടുന്ന ടീം പോസിറ്റിവിനും വേണ്ടി മത്സരിക്കുന്നത് ജ്യേഷ്ഠത്തിയും അനുജത്തിയുമാണ്. ലീഗ് സ്‌ഥാനാർഥിയായി സി.എം.സൽമയും ടീം പോസിറ്റിവ് സ്വതന്ത്രയായി പി.ഒ.റസിയയുമാണ് മത്സരിക്കുന്നത്, പരപ്പനങ്ങാടിയിലെ പുതിയ ഒറ്റയിൽ കുടുംബമാണ് ഇവർ. സൽമയുടെ വീട് ചെമ്മാട് സികെ നഗറിലും റസിയയുടെ വീട് പന്താരങ്ങാടിയിലുമാണ് ഇരുവരും തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും നേർക്കുനേർ മത്സരിക്കുന്നത് ആദ്യമായാണ്. സൽമ നിലവിൽ വാർഡ് കൗൺസിലറാണ് മുൻപ് എൽഡിഎഫ് സ്വതന്ത്രയായി തിരൂരങ്ങാടി പഞ്ചായത്തംഗമായിട്ടുണ്ട്. പിന്നീട് ബ്ലോക്കിലേക്കും മത്സരിച്ചിരുന്നു. പിന്നീട് ലീഗിൽ ചേർന്ന ശേഷം നഗരസഭ കൗൺസിലറായി. 30 -ാം വാർഡ് കൗൺസിലറാണ്. അനുജത്തി റസിയ വാർഡിലെ ആശാ പ്രവർത്തകയാണ്. ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാരിൻ്റെ മുൻസിപ്പൽ കമ്മിറ്റി ...
Politics

ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ പോര് യൂത്ത് ലീഗ് നേതാവും മുൻ കോണ്ഗ്രസ് നേതാവും തമ്മിൽ

തിരൂരങ്ങാടി : മലപ്പുറം ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനിൽ മത്സര ചിത്രം തെളിയുന്നു. യു ഡി എഫ് സ്ഥാനാർഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരിനെ ലീഗ് നേതൃത്വം പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി മുൻ ഡി സി സി സെക്രട്ടറി യും നന്ന മ്പ്ര യിലെ മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന കെ പി കെ തങ്ങളെയാണ് സ്ഥാനാർത്ഥി യായി പരിഗണിക്കുന്നത്. എൽ ഡി എഫ് സ്വതന്ത്രൻ ആയാണ് ഇദ്ദേഹം മത്സരിക്കുക. നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞി സെൻട്രൽ ബസാർ സ്വദേശിയാണ്. നന്ന മ്പ്ര പഞ്ചായത്തു വൈസ് പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം തിരൂരങ്ങാടി നിയോജക മണ്ഡലം യു ഡി എഫ് ചെയർമാൻ, താനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അറിയപ്പെടുന്ന പൊതു പ്രവർത്തകനാണ്. വ്യവഹാരിയുമാണ്കോ. ണ്ഗ്രസ് നേതാവായിരിക്കെ തന്നെ ഏറെക...
Other

പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി

മലപ്പുറം : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം നിശ്ചയിച്ച് ഉത്തരവായി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആണ് വാർഡുകളുടെ എണ്ണം വർധിപ്പിച്ചിട്ടുള്ളത്. വരുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇത് അനുസരിച്ചായിരിക്കും സീറ്റുകൾ ഉണ്ടാകുക. 50 ശതമാനം സ്ത്രീകൾക്ക് ഉള്ളതിനാൽ ജനറൽ സീറ്റ് കുറവാകും. 50 ശതമാനം സ്ത്രീ സംവരണ ത്തിന് പുറമെ എല്ലാ സ്ഥാപനങ്ങളിലും എസ് സി സംവരണ സീറ്റും ഉണ്ട്. ചില സ്ഥാപനങ്ങളിൽ എസ് സി ജനറൽ സംവരണ ത്തിന് പുറമെ എസ് സി സ്ത്രീ സംവരണവും എസ് ടി സംവരണവും ഉണ്ട്. ഇതെല്ലാം ഒഴിവാക്കി ബാക്കിയുള്ളതാണ് ജനറൽ സീറ്റ് ഉള്ളത്. മലപ്പുറം ജില്ലാ പഞ്ചായത്തിൽ 33 വാർഡുകളായി വർധിച്ചിട്ടുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ 16, വേങ്ങര 18, കൊണ്ടോട്ടി 18, താനൂർ 17, മലപ്പുറം 17, നിലമ്പുർ15, വണ്ടൂർ 18, അരീക്കോട് 19, പെരിന്തൽമണ്ണ 19, മങ്കട 15, കുറ്റിപ്പുറം 17, പൊന്നാനി 14, പെരുമ്പടപ്പ് 14, കാളികാവ് 16 എന്നിങ്ങനെയാണ് ബ...
error: Content is protected !!