Tag: പടിക്കൽ

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു
Accident

ചേളാരിയിൽ ബസിടിച്ചു പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

തിരൂരങ്ങാടി : ബസിടിച്ചു പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. മുന്നിയൂർ പടിക്കൽ നെച്ചിക്കാട്ട് ക്ഷേത്രത്തി ന് സമീപം പാലമുറ്റത്ത് പ്രകാശന്റെ മകൻ ശ്യാം ലാൽ (19) ആണ് മരിച്ചത്. വിഷു ദിനത്തിൽ ആയിരുന്നു അപകടം. ഉച്ചയ്ക്ക് സുഹൃത്ത് കൂട്ടുമൂച്ചി സ്വദേശി അർജുനൊപ്പം ബൈക്കിൽ പോകുമ്പോൾ ചേളാരി ആലുങ്ങൽ ചാപ്പപ്പാറയിൽ വെച്ചാണ് അപകടം. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്യാം ലാൽ ഇന്ന് മരണപ്പെടുകയായിരുന്നു. മൃതദേഹം ശനിയാഴ്‌ച വീട്ടുവളപ്പിൽ സംസ്‌കരിക്കും. അമ്മ : സ്വപ്‍ന. സഹോദരിമാർ : സ്നേഹ, സംവൃത....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
error: Content is protected !!