Tag: പനി ബാധിച്ച കുട്ടിക്ക് പേ വിഷബാധയ്ക്കുള്ള കുത്തിവെപ്പ്

പനിബാധിച്ച കുട്ടിക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ്, നഴ്‌സിനെതിരെ നടപടി
Other

പനിബാധിച്ച കുട്ടിക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ്, നഴ്‌സിനെതിരെ നടപടി

തിരുവനന്തപുരം∙ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തി വെപ്പ് നൽകി. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. സംഭവത്തിൽ നടപടി ആരംഭിച്ചു. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നൽകിയത്. പനിബാ...
error: Content is protected !!